കനത്ത മഴ; പരീക്ഷകൾ മാറ്റിവെച്ചതായി വിവിധ സർവകലാശാലകൾ

By Syndicated , Malabar News
exam
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ ശക്‌തമായി തുടരുന്ന സാഹചര്യത്തിൽ വിവിധ സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. കാലിക്കറ്റ്, കണ്ണൂര്‍, എംജി സര്‍വകലാശാലകളാണ് പരീക്ഷകള്‍ നീട്ടിയതായി അറിയിച്ചത്. നാളെ നടത്താനിരുന്ന പ്ളസ് വണ്‍ പരീക്ഷ മാറ്റിവച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നേരത്തെ അറിയിച്ചിരുന്നു.

കണ്ണൂര്‍ സര്‍വകലാശാല നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ വിദൂര വിദ്യാഭ്യാസ ബിരുദ പരീക്ഷകളും ഐടി പഠന വകുപ്പിലെ ഒന്നാം സെമസ്‌റ്റര്‍ എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ് പരീക്ഷകളുമാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം തലശ്ശേരി ക്യാംപസിലെ ഒന്നാം സെമസ്‌റ്റര്‍ എംബിഎ പരീക്ഷകള്‍ക്ക് മാറ്റമില്ല.

കാലിക്കറ്റ് സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. കേരള സര്‍വകലാശാലയും മുഴുവന്‍ പരീക്ഷകളും മാറ്റിയിട്ടുണ്ട്. തിയറി, പ്രാക്‌ടിക്കല്‍, എന്‍ട്രന്‍സ് അടക്കം എല്ലാ പരീക്ഷകളും ഇതില്‍ ഉള്‍പ്പെടും. മറ്റു ദിവസത്തെ പരീക്ഷകള്‍ക്ക് മാറ്റമില്ല. എംജി സര്‍വകലാശാലയും നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Read also: മഴക്കെടുതി; കോട്ടയത്തിന് എട്ട് കോടി അറുപത് ലക്ഷം രൂപ അനുവദിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE