തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ളസ് വൺ ക്‌ളാസുകൾ നാളെ മുതൽ ആരംഭിക്കും. ആദ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകൾ പൂർത്തിയായിരുന്നു. സപ്ളിമെന്ററി അലോട്ട്മെന്റുകളും സീറ്റ് കിട്ടാത്തവർക്ക് സൗകര്യമൊരുക്കാനുള്ള ശ്രമവും തുടരും. ക്‌ളാസുകൾ തുടങ്ങാൻ തടസങ്ങളില്ലെന്ന് ഇന്നലെ വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനിച്ചിരുന്നു.
ഓരോ സ്‌കൂളിലും പൊതുപരിപാടി വെച്ച ശേഷമായിരിക്കും കുട്ടികളെ വരവേൽക്കുക. ഇന്ന് സ്‌കൂളുകളിൽ ക്ളാസ് മുറികളുടെ ശുചീകരണ പ്രവൃത്തികൾ നടക്കും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ഈ വർഷം നേരത്തെയാണ് ക്‌ളാസുകൾ തുടങ്ങുന്നത്. അതിനാൽ കൂടുതൽ അധ്യയന ദിവസങ്ങൾ ലഭിക്കും. കഴിഞ്ഞ വർഷം ഓഗസ്‌റ്റ് 25ന് ആണ് പ്ളസ് വൺ ക്‌ളാസുകൾ തുടങ്ങാനായത്.
Most Read: ശബരിമല വിമാനത്താവള പദ്ധതി; സാമൂഹികാഘാത പഠനറിപ്പോർട് പ്രസിദ്ധീകരിച്ചു