പ്ളസ് വൺ പ്രവേശനം; സംസ്‌ഥാനത്ത് ഓൺലൈൻ അപേക്ഷ ഇന്ന് മുതൽ

By Team Member, Malabar News
Plus One class start tomorrow
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ളസ് വൺ പ്രവേശനത്തിനായി ഇന്ന് മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ജൂലൈ 18ആം തീയതി വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസരം ഉള്ളത്. തുടർന്ന് ട്രയൽ അലോട്ട്‌മെന്റ് ജൂലൈ 21നും, ആദ്യ ആലോട്ട്‌മെന്റ് ജൂലൈ 27നും, ആദ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ഓഗസ്‌റ്റ് 11നും നടക്കും.

ഓഗസ്‌റ്റ് 17ആം തീയതിയോടെ പ്ളസ് വൺ ക്‌ളാസുകൾ ആരംഭിക്കാനാണ് നിലവിലെ തീരുമാനം. മുഖ്യഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ളിമെന്ററി അലോട്ട്‌മെന്റിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തുകയും, 2022 സെപ്റ്റംബർ 30ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുകയും ചെയ്യും.

അതേസമയം സംസ്‌ഥാനത്തെ 7 ജില്ലകളിലെ സർക്കാർ സ്‌കൂളുകളിൽ 30 ശതമാനം സീറ്റുകൾ കൂട്ടിയിട്ടുണ്ട്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലെ സീറ്റുകളാണ് കൂട്ടിയത്. ഈ ജില്ലകളിലെ എയ്ഡഡ് സ്‌കൂളുകളിലും 20 ശതമാനം സീറ്റ് വർധനവ് നടപ്പാക്കും. ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് 10 ശശമാനം വർധനവ് കൂടി അനുവദിക്കും.

Read also: കൂറ്റൻ പാറയിൽ വിള്ളൽ; താഴ്‌വാരത്തെ കുടുംബങ്ങളോട് മാറിത്താമസിക്കാൻ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE