തിരുവനന്തപുരം: കെഎസ്ഇബിയിലെ തര്‍ക്കം പരിഹരിക്കാൻ ചെയര്‍മാനും ഓഫിസേഴ്‌സ് അസോസിയേഷനും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയം. അതേസയമം, കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനിയർ ജാസ്‌മിൻ ബാനുവിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. കർശനമായ താക്കീതോടെയാണ് സസ്‌പെൻഷൻ പിൻവലിച്ചത്. അച്ചടക്ക നടപടി തുടരുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.
ഇന്ന് നടന്ന ചർച്ചയിൽ ഒരു തീരുമാനവും കൈക്കൊണ്ടില്ല. ഞങ്ങൾക്ക് പറയാനുള്ളത് പറയാൻ ആവശ്യപ്പെട്ടു. പറഞ്ഞുവെന്നായിരുന്നു ചർച്ചകൾക്ക് ശേഷം തൊഴിലാളി സംഘടനാ നേതാക്കൾ പ്രതികരിച്ചത്. ഏകപക്ഷീയമായ സമീപനം തിരുത്താൻ മാനേജ്‌മെന്റ് തയ്യാറാകണമെന്നും ചർച്ചയിൽ ആവശ്യം ഉയർന്നു. സസ്‌പെൻഷൻ പിൻവലിക്കണം, ബോർഡ് ചെയർമാന്റെ സ്‌ത്രീവിരുദ്ധ പരാമർശം പിൻവലിച്ച് ഖേദ പ്രകടനം നടത്തണമെന്നും ചർച്ചയിൽ ആവശ്യപ്പെട്ടു.
അതേസമയം, ചർച്ചക്കായി ചുമതലപ്പെടുത്തിയ സിഎംഡി യോഗത്തിൽ പങ്കെടുത്തില്ല. ഡയറക്‌ടർ അംഗങ്ങൾ മാത്രമാണ് ചർച്ചയിൽ പങ്കെടുത്തത്. ചർച്ചയിൽ തീരുമാനം ഉണ്ടാവാത്തതിനാൽ സമരം തുടരാനാണ് യൂണിയനുകളുടെ നിലപാട്. പ്രതിഷേധത്തിന്റെ ഭാഗമായി പട്ടം കെഎസ്ഇബി ആസ്‌ഥാനത്ത് തുടരുന്ന അനിശ്‌ചിതകാല സമരം ഇന്ന് മൂന്നാം ദിവസം പിന്നിടകയാണ്.
Most Read: പോപ്പുലർ ഫ്രണ്ട് നേതാവ് എംകെ അഷ്‌റഫ് ഡെൽഹിയിൽ അറസ്‌റ്റിൽ







































