തൃശൂർ: വിജിലൻസ് പരിശോധനയിൽ വിവാദമായ കെഎസ്എഫ്ഇയുടെ ചെലവുകളും വഴിവിട്ട ഇടപാടുകളും വെളിച്ചത്തിലേക്ക്. ആധുനിക വൽക്കരണത്തിന്റെ ഭാഗമായി കെഎസ്എഫ്ഇ ആസ്‌ഥാന മന്ദിരമായ തൃശൂരിലെ ‘ഭദ്രത’ മോഡിപിടിപ്പിക്കാനായി ചെലവവാക്കിയത് 17 കോടി രൂപയാണ്. പുതിയ കെട്ടിടം നിർമിക്കാവുന്ന പണം ചെലവഴിച്ച് നവീകരണം നടത്തുന്നതിന് എതിർപ്പുകൾ ഉയർന്നിരുന്നു. എന്നാൽ ഇവയൊന്നും വകവെക്കാതെയാണ് കെട്ടിട നവീകരണം നടത്തിയത്.
ഇപ്പോൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അന്വേഷണ പരിധിയിൽ ഉൾപ്പെട്ടിട്ടുള്ള ഊരാളുങ്കൽ സൊസൈറ്റിയാണ് കെട്ടിടത്തിന്റെ നവീകരണം നടത്തിയത്. ആസ്‌ഥാന മന്ദിര കെട്ടിടം കാലഘട്ടത്തിന് അനുസരിച്ച് നവീകരിക്കണമെന്ന ബോർഡിന്റെ 2017ലെ യോഗ തീരുമാനം പ്രകാരമാണ് ‘ഭദ്രത’യുടെ നവീകരണം.
കെട്ടിടത്തിന് ബലക്ഷയം റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ കമ്പനിയുടെ മൊത്തത്തിലുള്ള റീ ബ്രാൻഡിങ്ങിന്റെ ഭാഗമായി ആസ്‌ഥാന മന്ദിര നവീകരണത്തിനാണ് പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോർട്ട് തേടിയത്.
10 ലക്ഷത്തോളം രൂപയാണ് കെട്ടിട നവീകരണത്തിന് കൺസൾട്ടൻസിക്ക് വേണ്ടി നൽകിയത്. എഞ്ചിനീയറിംഗ് കോളേജ് ആയിരുന്നു പ്ളാൻ തയ്യാറാക്കിയത്. 17.36 കോടിയാണ് മോഡി പിടിപിടിപ്പിക്കാൻ എസ്‌റ്റിമേറ്റ് അനുസരിച്ച് ചെലവഴിച്ചത്. ഇതുകൂടാതെ മറ്റു ചെലവുകളുമുണ്ട് . രണ്ട് കോടിയിലധികം തുക ഈ രണ്ട് കോടിയിലധികം രൂപയാണ് ഈ വകയിൽ ചെലവാക്കിയിരിക്കുന്നത്.
Read also: പോരാട്ട രംഗത്തുള്ള കർഷകർക്ക് ഐക്യദാർഢ്യമർപ്പിച്ച് പൊന്നാനിയിൽ ട്രാക്‌ടർ മാർച്ച്