കെഎസ്എഫ്ഇ വിജിലൻസ് റെയ്‌ഡ്‌; ധനമന്ത്രിക്കും സർക്കാരിനും വീഴ്‌ചയില്ലെന്ന് കെകെ ശൈലജ

By Staff Reporter, Malabar News
KK Shailaja Visits Vismaya's House
Ajwa Travels

തിരുവനന്തപുരം: കെഎസ്എഫ്ഇ വിജിലൻസ് റെയ്‌ഡിൽ സർക്കാരിലും പാർട്ടിയും ഭിന്നതയില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വിജിലൻസ് റെയ്‌ഡ്‌ നടന്നതിൽ സർക്കാരിനും ധനമന്ത്രി തോമസ് ഐസക്കിനും വീഴ്‌ച പറ്റിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. തോമസ് ഐസക് പരിണിത പ്രജ്‌ഞനായ ഒരു ധനശാസ്‌ത്രജ്‌ഞന്‍ കൂടിയാണ്. കാര്യങ്ങള്‍ വളരെ ഭംഗിയായിട്ട് അറിയുന്ന ആളാണ് അദ്ദേഹം.

മാദ്ധ്യമങ്ങള്‍ എന്തെങ്കിലും ചോദിച്ചപ്പോള്‍ അപ്പോഴത്തെ സാഹചര്യം അനുസരിച്ച് അദ്ദേഹം മറുപടി പറഞ്ഞതാവാമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഐസക് പറഞ്ഞതില്‍ എന്തെങ്കിലും വീഴ്‌ചയുണ്ടെന്നോ തെറ്റുണ്ടന്നോ പറയാന്‍ താന്‍ ആളല്ല. സര്‍ക്കാരിനുള്ളില്‍ വലിയ പ്രശ്‌നമാണെന്ന് പ്രചരിപ്പിച്ചവര്‍ക്ക് മുഖ്യമന്ത്രി ശക്തമായ മറുപടി നല്‍കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.

കെഎസ്എഫ്ഇയിൽ നടന്ന വിജിലൻസ് റെയ്‌ഡിനെ തുടക്കം മുതൽ തന്നെ ധനമന്ത്രി തള്ളിക്കളഞ്ഞിരുന്നു. സ്‌ഥാപനത്തെ തകർക്കാനുള്ള സ്വകാര്യ ലോബികളുടെ ശ്രമമാണ് ഇതെന്ന് ഐസക് പ്രതികരിച്ചത് പാർട്ടിയേയും സർക്കാരിനെയും പ്രതിരോധത്തിൽ ആക്കിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ മുഖ്യമന്ത്രിയും പാർട്ടി നേതൃത്വവും ഐസക്കിനെ തള്ളി രംഗത്ത് വന്നിരുന്നു.

Read Also: ‘വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടെന്ന് പറഞ്ഞിട്ടില്ല’; എംഎം ഹസൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE