പാലക്കാട്: എംസി റോഡില്‍ മലമുറിയില്‍ കെഎസ്ആര്‍ടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു. പിക്കപ്പ് ഓടിച്ചിരുന്ന മലയിടം തുരുത്ത് മണ്ണേപറമ്പില്‍ ഷിഹാബ് (29) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ ആറോടെയാണ് അപകടം നടന്നത്. പാലക്കാടേക്ക് പോവുകയായിരുന്ന ബസും പുല്ലുവഴി ഭാഗത്തേക്ക് ഇടിയന് ചക്ക കയറ്റാന്‍ പോവുകയായിരുന്ന പിക്കപ്പ് വാനുമാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തിൽ പിക്കപ്പില്‍ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാർക്ക് കാര്യമായ പരുക്കുകള്‍ ഇല്ലെന്നാണ് വിവരം.
Most Read: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 56.31 ലക്ഷം രൂപയുടെ സ്വർണം പിടികൂടി







































