തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ നേമം സ്വദേശി യദുവിനെ അക്രമിച്ചെന്ന കേസിൽ മേയർ ആര്യ രാജേന്ദ്രൻ, ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവ്, മേയറുടെ സഹോദരൻ കെഎം ഭാര്യ ആര്യ എന്നിവരെ ഒഴിവാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചു. അരവിന്ദ് മാത്രമാണ് നിലവിൽ പ്രതി.
യദു നൽകിയ സ്വകാര്യ ഹരജി പരിഗണിച്ച് കോടതി നിർദ്ദേശിച്ചത് അനുസരിച്ചാണ് കേസെടുത്തത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. മേയറെ പ്രതിചേർക്കണമെന്ന് ആവശ്യപ്പെട്ട് യദു വീണ്ടും കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
2024 ഏപ്രിൽ 27ന് രാത്രി പാളയത്ത് വെച്ച് മേയറും ഭർത്താവും അടക്കമുള്ളവർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനം ഉപയോഗിച്ച് കെഎസ്ആർടിസി ബസ് തടയുകയും ഡ്രൈവറുമായി വാക്കുതർക്കം ഉണ്ടായി എന്നുമാണ് കേസ്. ഹരജിക്കാരന് വേണ്ടി അഡ്വ. അശോക് പി നായർ ഹാജരായി.
നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞു തർക്കമുണ്ടായ സംഭവം വിവാദമായിരുന്നു. വാഹനം ഓവർടേക്ക് ചെയ്‌തതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. കെഎസ്ആർടിസി താൽക്കാലിക ഡ്രൈവർ യദുവിനെതിരെ കേസെടുത്തിരുന്നു. ഓവർടേക്ക് ചെയ്യുന്നതിനിടെ കാറിന് നേർക്ക് ലൈംഗിക ചേഷ്‌ടകൾ കാണിച്ചുവെന്ന മേയറുടെ പരാതിയിലാണ് കേസെടുത്തത്. യദുവിന്റെ പരാതിയിൽ മേയർക്കെതിരെയും കോടതി നിർദ്ദേശപ്രകാരം കേസ് രജിസ്‌റ്റർ ചെയ്‌തു.
Most Read| പാക്കിസ്‌ഥാനിൽ ഇമ്രാൻ അനുകൂലികളുടെ പ്രതിഷേധം; റാവൽപിണ്ടിയിൽ കർഫ്യൂ







































