ആലപ്പുഴ: ചേർത്തലയിൽ കെഎസ്ആർടിസി സ്വിഫ്‌റ്റ് ബസ് അപകടത്തിൽപ്പെട്ട് 28 പേർക്ക് പരിക്ക്. കോയമ്പത്തൂർ-തിരുവനന്തപുരം ബസാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാതയിലെ അടിപ്പാതയിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. ഇന്ന് പുലർച്ചെ നാലരയോടെയാണ് അപകടം.
ദേശീയപാതാ നിർമാണം നടക്കുന്നതിനാൽ വച്ചിരിക്കുന്ന ഡിവൈഡർ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഇതാണ് അപകടത്തിന് കാരണമായത്. അതേസമയം, ബസ് അമിത വേഗതയിലായിരുന്നുവെന്നും ഇതാണ് നിയന്ത്രണം നഷ്‌ടപ്പെടാൻ കാരണമെന്നുമാണ് യാത്രക്കാർ പറയുന്നത്.
ബസിലെ ഡ്രൈവറും കണ്ടക്‌ടറും പരിക്കേറ്റവരിൽ ഉൾപ്പെടുന്നുണ്ട്. പരിക്കേറ്റവരെ ചേർത്തല താലൂക്ക് ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.
Most Read| കേരളത്തിലൂടെ സർവീസ് നടത്തുന്ന സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ നീട്ടി