തിരുവനന്തപുരം: എസ്എഫ്ഐ വിദ്യാഭ്യാസ തട്ടിപ്പിൽ പ്രതിഷേധിച്ചു സംസ്ഥാനത്തെ കോളേജുകളിൽ നാളെ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്യു. നിഖിൽ തോമസിന്റെയടക്കം വിഷയം ചൂണ്ടിക്കാട്ടി ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്എഫ്ഐ തകർത്തുവെന്ന് ആരോപിച്ചാണ് കെഎസ്യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്.
വ്യാജൻമാരുടെ കൂടാരമായി എസ്എഫ്ഐ മാറിയെന്നും ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്എഫ്ഐ തകർത്തെറിയുകയാണെന്നും കെഎസ്യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ ആരോപിച്ചു. ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന വിഷയങ്ങളിൽ സർക്കാർ മൗനം വെടിയണമെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.
എസ്എഫ്ഐ നേതാക്കൾ കേരളത്തിൽ കുമ്പിടികളാവുന്നു. പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എസ്എഫ്ഐ നേതാക്കൾ പ്രവേശനം നേടുന്നത് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ്. കലിംഗ സർവകലാശാലയിൽ നിഖിൽ പഠിച്ചിട്ടില്ലെന്ന് അവിടുത്തെ രജിസ്ട്രാർ പറയുമ്പോൾ ക്രിമിനൽ കുറ്റമാണ് ചെയ്തിട്ടുള്ളതെന്നും ഇത് അന്വേഷിക്കണമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
Most Read: പ്ളസ് ടു കോഴക്കേസ്; കെഎം ഷാജിക്ക് എതിരായ നടപടികൾ ഹൈക്കോടതി റദ്ദാക്കി







































