നിയമസഭയിൽ തോറ്റാൽ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്‌ട്ര സഭയിലേക്ക് പോകുമോ? പരിഹസിച്ച് ജലീൽ

By News Desk, Malabar News
KT jaleel about kunhalikkutti
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ലോക്‌സഭാ അംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മൽസരിക്കാനുള്ള പികെ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തെ പരിഹസിച്ച് മന്ത്രി കെടി ജലീൽ. അടുത്ത വർഷം മുസ്‌ലിം ലീഗിന് ഭരണം നേടാനായില്ലെങ്കിൽ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്‌ട്ര സഭയിലേക്കാകുമോ പോകുന്നതെന്ന് ജലീൽ ചോദിക്കുന്നു. യുഡിഎഫിന്റെ ഹെഡ്‌മാഷായി പ്രതിപക്ഷ നേതാവാകാനാണോ കുഞ്ഞാലിക്കുട്ടിയുടെ വരവെന്നും ജലീൽ ചോദിച്ചു. ഫേസ്ബുക്കിലൂടെ ആയിരുന്നു മന്ത്രിയുടെ പ്രതികരണം.

‘പടച്ചവനെ പേടിയില്ലെങ്കിലും പടപ്പുകളെയെങ്കിലും ലീഗ് പേടിക്കണ്ടേ. നാട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്നതിനും ഒരു അതിര് വേണം. കണ്ടാലറിയാത്തവൻ കൊണ്ടാലറിയും.കാത്തിരിക്കാം’- മന്ത്രി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

2021 ൽ ലീഗിന് ഭരണമില്ലെങ്കിൽ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്ട്ര
സഭയിലേക്കാകുമോ പോവുക?
UDF ൻ്റെ
ഹെഡ്മാഷായി, പ്രതിപക്ഷ…

Posted by Dr KT Jaleel on Wednesday, 23 December 2020

മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ലോക്‌സഭാ അംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മൽസരിക്കുമെന്ന് മലപ്പുറം ജില്ല ലീഗ് ഓഫീസിൽ ചേർന്ന മുസ്‌ലിം ലീഗ് പ്രവർത്തക സമിതിയാണ് തീരുമാനിച്ചത്. യുഡിഎഫിനെ വിജയത്തിലേക്ക് കൊണ്ടുവരാൻ കുഞ്ഞാലിക്കുട്ടിയും എംകെ മുനീറും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

നിലവിൽ മലപ്പുറം പാർലമെന്റ് മണ്ഡലത്തെയാണ് കുഞ്ഞാലിക്കുട്ടി പ്രതിനിധീകരിക്കുന്നത്. സംസ്‌ഥാനത്ത്‌ യുഡിഎഫിന് മേൽകൈ ഉണ്ടാക്കാൻ വലിയ തോതിലുള്ള പ്രചാരണ പ്രവർത്തനങ്ങൾ ആവശ്യമാണെന്ന തിരിച്ചറിവാണ് കുഞ്ഞാലിക്കുട്ടിയെ പോലുള്ള ഒരു നേതാവിനെ കേരള രാഷ്‌ട്രീയത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ.

Also Read: സംവിധായകന്‍ നരണിപ്പുഴ ഷാനവാസിനെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE