മഞ്ചേരി: പട്ടര്‍കുളത്തെ പ്രശസ്‌തമായ കുടക്കല്ലിന്റെ സംരക്ഷണത്തിന് വഴിയൊരുങ്ങുന്നു. പുരാവസ്‌തു പ്രാധാന്യം കണക്കിലെടുത്ത് സംരക്ഷിത സ്‌മാരകമായി പ്രഖ്യാപിക്കാനാണ് പുരാവസ്‌തു വകുപ്പ് തയാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി വില്ലേജ് അധികൃതര്‍ സ്‌ഥലം സന്ദര്‍ശിച്ചു.
പുരാവസ്‌തു ഡയറക്‌ടറുടെ ഉത്തരവുപ്രകാരം ജില്ല കളക്‌ടര്‍ റിപ്പോര്‍ട് തയാറാക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ സ്‌ഥലം സന്ദര്‍ശിച്ചത്. കുടക്കല്ല് നിലനില്‍ക്കുന്ന രണ്ടു സെന്റ് സ്‌ഥലവും നാല് അടി വീതിയുള്ള വഴിയും ഉള്‍പ്പെടുന്ന സ്‌ഥലത്തിന്റെ സര്‍വേ നമ്പര്‍ അടക്കമുള്ള രേഖകള്‍ ഹാജരാക്കന്‍ സ്‌ഥലയുടമകളോട് വില്ലേജ് അധികൃതര്‍ നിര്‍ദേശിച്ചു. നറുകര വില്ലേജ് ഓഫിസര്‍ എം അബ്‌ദുല്‍ അസീസ്, ഫീല്‍ഡ് അസിസ്‌റ്റന്റ് മുരളി മോഹന്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
പൊതുപ്രവര്‍ത്തകനായ മുഹമ്മദ് യാസില്‍ 2019ല്‍ പട്ടര്‍കുളത്തെ കുടക്കല്ല് സംരക്ഷിക്കണമെന്ന ആവശ്യവുമായി പുരാവസ്‌തു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞവര്‍ഷം സംരക്ഷിത സ്‌മാരകമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരുന്നു.
അതേസമയം സ്‌ഥലവും ഇതിലേക്ക് മൂന്നു മീറ്റര്‍ വീതിയില്‍ വഴിയും വിട്ടുനല്‍കാന്‍ ഉടമസ്‌ഥര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിനായുള്ള സമ്മതപക്ഷം വില്ലേജ് ഓഫിസര്‍ക്ക് കൈമാറുകയും ചെയ്‌തു.
‘തൊപ്പിക്കല്ല്’ എന്നപേരിലും അറിയപ്പെടുന്ന ഈ കുടക്കല്ല് ശിലായുഗ മനുഷ്യര്‍ മൃതദേഹം അടക്കംചെയ്യുന്ന ഇടത്ത് സ്‌ഥാപിച്ചതാണെന്നാണ് കരുതുന്നത്. ചരിത്രകാരനായ വില്യം ലോഗന്റെ ‘മലബാര്‍ മാനുവലി’ലും ഈ കല്ലിനെ കുറിച്ച് പരാമര്‍ശമുണ്ട്. ചരിത്ര വിദ്യാര്‍ഥികളും ഗവേഷകരുമടക്കം നിരവധിപേരാണ് കുടക്കല്ല് സന്ദര്‍ശിക്കാന്‍ ഇവിടെ എത്തിച്ചേരുന്നത്.
Malabar News: യുവാക്കളെ ദുരിതത്തിലാക്കിയ സർക്കാരാണ് ഭരണത്തിൽ; ചെന്നിത്തല