മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം ഇന്ന് രാജി വെച്ചേക്കുമെന്ന് റിപ്പോർട്. കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാനും നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനും നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. മുസ്ലിം ലീഗിനകത്തും സംഘടനയിലും ഇത് ധാരണയായിരുന്നു. എന്നാൽ, കുഞ്ഞാലിക്കുട്ടി എന്ന് രാജി വെക്കും എന്ന കാര്യത്തിൽ ധാരണ ഉണ്ടായിരുന്നില്ല
എന്നാൽ, ഇപ്പോൾ രാജി വെക്കുകയാണെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ മലപ്പുറം ലോക്സഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പുണ്ടാകും. ഇതിന് വേണ്ടിയുള്ള കളം ഒരുക്കാൻ കൂടിയാണ് കുഞ്ഞാലിക്കുട്ടിയുടെ രാജി.
നിയമസഭാ തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി വേങ്ങര മണ്ഡലത്തിൽ നിന്ന് മൽസരിക്കാനാണ് കൂടുതൽ സാധ്യത. നേരത്തെ വേങ്ങര എംഎൽഎ കൂടിയായിരുന്നു കുഞ്ഞാലിക്കുട്ടി.
Also Read: ജെപി നഡ്ഡ ഇന്ന് കേരളത്തില്‍; തിരഞ്ഞെടുപ്പ് കളത്തിൽ സജീവമാകാൻ ബിജെപി







































