പതിവ് തെറ്റിയില്ല, ഇത്തവണയും ബൂത്തിൽ ഒന്നാമനായി ചാത്തുക്കുട്ടി

കാസർഗോഡ് ഉദുമ നിയോജക മണ്ഡലത്തിലെ കുറ്റിക്കോൽ സ്വദേശി ബി. ചാത്തുക്കുട്ടിയാണ് എല്ലാ തിരഞ്ഞെടുപ്പുകളിലും ആദ്യ വോട്ട് പതിവാക്കിയത്. കഴിഞ്ഞ 40 വർഷമായി ചാത്തുക്കുട്ടി തന്റെ ബൂത്തിൽ ഒന്നാമനാണ്.

By Senior Reporter, Malabar News
vote_malabar news
Representational Image
Ajwa Travels

വോട്ട് ചെയ്യാൻ ആദ്യമെത്തുന്ന പതിവ് കുറ്റിക്കോലിലെ ബി. ചാത്തുക്കുട്ടി ഇത്തവണയും തെറ്റിച്ചില്ല. തിരക്ക് കൂടുമ്പോഴേക്ക് വോട്ട് ചെയ്യാം എന്ന കർക്കശ സ്വഭാവമുള്ളയാളാണ് ഇദ്ദേഹം. ആദ്യമൊക്കെ ഒരു കൗതുകത്തിനാണ് ചാത്തുക്കുട്ടി തിരഞ്ഞെടുപ്പിൽ ആദ്യം വോട്ട് ചെയ്യാനെത്തി തുടങ്ങിയത്. പിന്നീട് അത് ആവേശമായി.

ഇതോടെ എല്ലാ തിരഞ്ഞെടുപ്പുകളിലും ആദ്യ വോട്ട് പതിവാക്കി. കഴിഞ്ഞ 40 വർഷമായി ചാത്തുക്കുട്ടി തന്റെ ബൂത്തിൽ ഒന്നാമനാണ്. ഇത്തവണ കാസർഗോഡ് ഉദുമ നിയോജക മണ്ഡലത്തിലെ കുറ്റിക്കോൽ ഗവ. ഹൈസ്‌കൂളിൽ 237ആംമത് ബൂത്തിലാണ് ചാത്തുക്കുട്ടി ഒന്നാമനായി വോട്ട് ചെയ്‌തത്‌.

സജീവ രാഷ്‌ട്രീയം ഉപേക്ഷിച്ചെങ്കിലും ആരോഗ്യമുള്ള കാലംവരെ ബൂത്തിലെ ഒന്നാമത്തെ വോട്ട് മറ്റാർക്കും വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നാണ് ചാത്തുക്കുട്ടി പറയുന്നത്. മലഞ്ചരക്ക് വ്യാപാരിയാണ് ഇദ്ദേഹം. അതിരാവിലെ പോളിങ് ബൂത്തിന് മുന്നിലെത്തും. ആദ്യം വോട്ട് രേഖപ്പെടുത്തി, എല്ലാവരോടും കുശലാന്വേഷണം നടത്തി ചാത്തുക്കുട്ടി പരിസരത്ത് തന്നെ ഉണ്ടാകും.

Most Read| പണം കണ്ടെത്തിയ സംഭവം; ജസ്‌റ്റിസ്‌ യശ്വന്ത് വർമ രാജിക്കത്ത് കൈമാറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE