വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ബീസ്റ്റ്’ ന്റെ പ്രദർശനത്തിന് വിലക്കേർപ്പെടുത്തി കുവൈറ്റ്. ഇസ്ലാമിക ഭീകരതയുടെ ദൃശ്യങ്ങള്‍ കുവൈറ്റിന്റെ താൽപര്യങ്ങള്ക്ക് വിരുദ്ധമായി ചിത്രത്തില്‍ കാണിക്കുന്നതാണ് വിലക്ക് ഏർപ്പെടുത്താൻ കാരണമെന്നാണ് വ്യക്തമാകുന്നത്. എന്നാൽ യുഎഇയിലും മറ്റ് അറബ് രാജ്യങ്ങളിലും ബീസ്റ്റിന് റിലീസ് ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
റിലീസാകാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഇപ്പോൾ ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തി കുവൈറ്റ് രംഗത്ത് വന്നിരിക്കുന്നത്. വിലക്ക് ചിത്രത്തിന്റെ വിദേശ കളക്ഷനെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദുല്‍ഖര്‍ സല്മാൻ നായകനായ ‘കുറുപ്പ്’, വിഷ്ണു വിശാലിന്റെ ‘എഫ്ഐആര്‍’ തുടങ്ങിയ ചിത്രങ്ങൾക്കും സമാന രീതിയിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ഏപ്രിൽ 14ആം തീയതിയാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോ, അപർണ ദാസ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Read also: 40 എംപിമാർ ഭരണസഖ്യം വിട്ടു; ശ്രീലങ്കൻ സർക്കാരിന് ഭൂരിപക്ഷം നഷ്ടമായി







































