കുവൈറ്റ്: വിദേശ രാജ്യങ്ങളിൽ നിന്ന് കുവൈറ്റിൽ എത്തുന്നവർക്ക് ഏർപ്പെടുത്തിയ 72 മണിക്കൂർ നിർബന്ധിത ക്വാറന്റെയ്ൻ വ്യവസ്‌ഥയിൽ ഇളവ് വരുത്താൻ തീരുമാനമായി. വാക്‌സിനേഷൻ പൂർത്തിയാക്കിവരെ ഇതിൽ നിന്നും ഒഴിവാക്കുവാനാണ് മന്ത്രി സഭാ യോഗത്തിന്റെ തീരുമാനം.
വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്ന എല്ലാവരും ഏഴു ദിവസത്തെ ഹോം ക്വാറന്റെയ്ൻ അനുഷ്‌ഠിക്കണം എന്നായിരുന്നു വ്യവസ്‌ഥ. ക്വാറന്റെയ്ൻ അവസാനിപ്പിക്കണമെങ്കിൽ മൂന്ന് ദിവസം പൂർത്തിയായാൽ പിസിആർ ടെസ്‌റ്റ് നടത്തി നെഗറ്റീവ് ഫലം വേണ്ടിയിരുന്നു. ഇക്കാര്യത്തിലാണ് വാക്‌സിനേഷൻ പൂർത്തിയാക്കിയവരെ പൂർണമായി 72 മണിക്കൂർ നിർബന്ധിത ക്വാറന്റെയ്ൻ വ്യവസ്‌ഥയിൽ നിന്നും ഒഴിവാക്കാൻ തീരുമാനമായത്.
രാജ്യത്തെത്തുന്നവർക്ക് ഇനി മുതൽ എത്തിയ ഉടൻ തന്നെ പിസിആർ പരിശോധനയ്‌ക്ക് വിധേയരായി, ഫലം നെഗറ്റീവ് ആണെങ്കിൽ ക്വാറന്റെയ്ൻ അവസാനിപ്പിക്കാൻ സാധിക്കും.
Most Read: ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും







































