ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങൾക്ക് അംഗീകാരം; അന്തിമ വിജ്‌ഞാപനം ഉടൻ

കഴിഞ്ഞമാസം 27നാണ് ചട്ടങ്ങൾക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്.

By Senior Reporter, Malabar News
Minister K Rajan
Minister K Rajan
Ajwa Travels

തിരുവനന്തപുരം: ഭൂപതിവ് നിയമഭേദഗതിയിലെ ചട്ടങ്ങൾക്ക് അംഗീകാരം നൽകിയതായി റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു. കഴിഞ്ഞമാസം 27നാണ് ചട്ടങ്ങൾക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. തുടർന്ന് നിയമസഭാ സബ്‌ജക്‌ട് കമ്മിറ്റിക്ക് വിട്ട ചട്ടത്തിന്റെ അന്തിമ വിജ്‌ഞാപനം അടുത്തുതന്നെ ഇറക്കുമെന്ന് മന്ത്രി അറിയിച്ചു.

വിജ്‌ഞാപനം ഇറങ്ങുന്നതോടെ മാത്രമേ നിയമഭേദഗതി പ്രാബല്യത്തിൽ വരൂ. കൃഷിക്കും വീടിനും മറ്റുമായി പതിച്ച് നൽകിയ ഭൂമി മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ വ്യവസ്‌ഥകളോടെ അനുമതി നൽകാൻ ഇതോടെ കഴിയും. 2023 സെപ്‌തംബർ 14നാണ് ഭൂപതിവ് ഭേദഗതി നിയമം നിയമസഭ പാസാക്കിയത്. രണ്ട് ചട്ടങ്ങളാണ് പ്രധാനമായും കൊണ്ടുവരുന്നത്.

രണ്ട് ചട്ടങ്ങളാണ് പ്രധാനമായും കൊണ്ടുവരുന്നത്. പതിച്ച് കിട്ടിയ ഭൂമിയിൽ ഇതുവരെ ഉണ്ടായിട്ടുള്ള വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുന്നതിനുള്ള ചട്ടവും, കൃഷിക്കും ഗൃഹനിർമാണത്തിനും മറ്റുമായി പതിച്ച് നൽകിയ ഭൂമി ജീവനോപാധി ലക്ഷ്യമാക്കിയുള്ള മറ്റ് വിനിയോഗത്തിന് അനുവദിക്കുന്നതിനുള്ള ചട്ടവുമാണ് നടപ്പാക്കുക.

ഇടുക്കി ഉൾപ്പടെയുള്ള ജില്ലകളിൽ പട്ടയഭൂമിയിലെ വീടുകൾ ക്രമവൽക്കരിക്കാൻ പ്രത്യേക അനുവാദം വേണ്ടിവരുമെന്ന പ്രചാരണം തെറ്റാണ്. ഇതിന്റെ ഭാഗമായി ഒരു വീടിനും ക്രമവൽക്കരണം ആവശ്യമില്ല. 95 ശതമാനം ആളുകൾക്കും വീട് ക്രമവൽക്കരിക്കാൻ അപേക്ഷ നൽകേണ്ട ആവശ്യം വരില്ലെന്നും മന്ത്രി പറഞ്ഞു. പട്ടയവ്യവസ്‌ഥ ലംഘിച്ചവർക്ക് മാത്രം അപേക്ഷ നൽകിയാൽ മതി. ക്രമവൽക്കരിക്കുന്ന ഭൂമി കയ്യേറിയതാവരുതെന്നും നിയമത്തിൽ പറയുന്നു.

ഇത് സംബന്ധിച്ച് വിജ്‌ഞാപനം പുറത്തിറക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. പട്ടയ ഭൂമിയിൽ നിർമിച്ചതോ അല്ലാത്തതോ ആയ ടൂറിസം സ്‌ഥലങ്ങൾ ക്രമവൽക്കരിക്കാൻ ഭൂമിയുടെ ന്യായവിലയുടെ പത്ത് ശതമാനം അടക്കണമെന്നത് അഞ്ച് ശതമാനമാക്കി കുറച്ചുവെന്നും മന്ത്രി പറഞ്ഞു. ഭൂപതിവ് നിയമഭേദഗതി 7ആം വകുപ്പിലെ ഒഎ ചട്ടപ്രകാരം നിയമ വിജ്‌ഞാപനം ചെയ്‌ത 2024 ജൂൺ ഏഴുവരെയുള്ള ചട്ടലംഘന നിർമാണങ്ങളാണ് ഫീസ് ഈടാക്കി ക്രമവൽക്കരിച്ച് നൽകുന്നത്.

Most Read| ‘സൗദിയുമായി തന്ത്രപ്രധാന പങ്കാളിത്തം’; സൗദി-പാക്ക് കരാറിൽ പ്രതികരിച്ച് ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE