കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തമേഖലയിൽ വീണ്ടും മുന്നറിയിപ്പുമായി ഗവേഷണ സ്ഥാപനമായ ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി. കനത്ത മഴ പെയ്യുന്നതിനാലും ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം ദുർബലമായി തുടരുന്നതിനാലും അതേ സ്ഥലത്ത് വീണ്ടും ഉരുൾപൊട്ടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കുറഞ്ഞത് അഞ്ചുവർഷമെങ്കിലും ജാഗ്രത തുടരണമെന്ന് ഹ്യൂം സെന്റർ ഡയറക്ടർ സികെ വിഷ്ണുനാഥ് പറഞ്ഞു. മുണ്ടക്കൈയിൽ ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്ന് 2024 ജൂലൈ 30ന് മുൻപ് തന്നെ ജില്ലാ ഭരണകൂടത്തിന് ഹ്യൂം സെന്റർ മുന്നറിയിപ്പ് നൽകിയിരുന്നു. 16 മണിക്കൂറിന് ശേഷം ഉരുൾപൊട്ടലുണ്ടാവുകയും ചെയ്തു.
മുന്നറിയിപ്പ് കണക്കിലെടുത്ത് പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാൻ കാര്യമായ ഇടപെടലുകൾ ഉണ്ടാകാത്തതാണ് മരണസംഖ്യ ഉയരാൻ കാരണമായത്. 2020ലെ ഉരുൾപൊട്ടലിന് മുൻപ് ഹ്യൂം സെന്റർ പ്രവചനം കണക്കിലെടുത്ത് മുണ്ടക്കൈയിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ മുന്നറിയിപ്പ് വേണ്ടത്ര ഗൗരവത്തിലെടുക്കുന്നതിൽ ദുരന്തനിവാരണ അതോറിറ്റിക്ക് വീഴ്ചയുണ്ടായി.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!