കാഠ്‌മണ്ഡു: നേപ്പാളിലെ മദൻ ആശ്രിത് ദേശീയപാതയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ രണ്ട് ബസുകൾ ഒലിച്ചുപോയി. ഇരു ബസുകളിലെയും അറുപതോളം വരുന്ന യാത്രക്കാരെ കാണാതായി. മൂന്നുപേർ ചാടി രക്ഷപ്പെട്ടതായാണ് വിവരം. റോഡിന് സമീപത്തുണ്ടായ മലയിൽ നിന്നും തൃശൂലി നദിയിലേക്ക് ഉരുൾപൊട്ടി വീഴുകയായിരുന്നു.
ഇന്ന് പുലർച്ചെ മൂന്നരയോടെ ആയിരുന്നു സംഭവം. ബസ് നദിയിലേക്ക് ഒഴുകിപോയിട്ടുണ്ടാകാം എന്നാണ് പോലീസ് പറയുന്നത്. കനത്ത മഴ രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കുന്നതായും പോലീസ് പറഞ്ഞു. ഡ്രൈവർമാർ ഉൾപ്പടെ 63 യാത്രക്കാർ ബസുകളിൽ ഉണ്ടായിരുന്നതായാണ് വിവരം. വിവരം ലഭിച്ചയുടനെ പോലീസ് രക്ഷാപ്രവർത്തകരും തിരച്ചിൽ ആരംഭിച്ചിരുന്നു.
ബൗണ്ഡ് ഏഞ്ചലിൽ നിന്നും നേപ്പാളിന്റെ തലസ്‌ഥാനമായ കാഠ്‌മണ്ഡുവിലേക്ക് വരികയായിരുന്ന ബസും കാഠ്‌മണ്ഡുവിൽ നിന്നും റൗട്ടാഹട്ട്‌സ് ഗൗറിലേക്ക് പോവുകയായിരുന്ന ബസുമാണ് അപകടത്തിൽപ്പെട്ടത്. നേപ്പാളിലെ ഏറ്റവും തിരക്കേറിയ ദേശീയപാതയാണ് മദൻ ആശ്രിത് ഹൈവേ.
Most Read| ഐഎഎസ് ഉദ്യോഗസ്‌ഥ പൂജ ഖേദ്‌കറിന് 22 കോടിയുടെ സ്വത്ത്; വരുമാനം 42 ലക്ഷം







































