ന്യൂഡെല്‍ഹി: കര്‍ഷകരെ അനുനയിപ്പിക്കാന്‍ രേഖാമൂലം കേന്ദ്ര സര്‍ക്കാര്‍ എഴുതി നല്‍കിയ നിര്‍ദേശങ്ങള്‍ തള്ളി കര്‍ഷക സംഘങ്ങള്‍. കേന്ദ്രം നല്‍കിയ നിര്‍ദേശങ്ങള്‍ക്കുമേല്‍ കര്‍ഷക പ്രതിനിധികള്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശങ്ങള്‍ തള്ളാനും നിയമം പിന്‍വലിക്കാതെ പിന്‍മാറില്ലെന്നുമുള്ള തീരുമാനം എടുത്തത്.
എഴുതി നല്‍കിയ കരട് നിര്‍ദേശത്തില്‍ താങ്ങുവില നിലനിര്‍ത്തുമെന്നും കരാര്‍ തര്‍ക്കങ്ങളില്‍ കോടതിയെ നേരിട്ട് സമീപിക്കാമെന്നും കാര്‍ഷിക വിപണികളിലും പുറത്തും ഒരേ നികുതി ഉറപ്പുവരുത്തും തുടങ്ങിയ കാര്യങ്ങളാണ് ഉറപ്പു നല്‍കിയിട്ടുള്ളത്. നിയമ ഭേദഗതിയെക്കുറിച്ച് ഒന്നും പ്രതിപാദിച്ചിരുന്നില്ല.
എന്നാല്‍ നിയമം പിന്‍വലിക്കുക എന്നത് മാത്രമാണ് തങ്ങളുടെ ആവശ്യമെന്ന് കിസാന്‍ സംഘര്‍ഷ് കമ്മിറ്റി നേതാവ് കന്‍വാല്‍ പ്രീത് സിങ് പന്നു പറഞ്ഞു. അതേസമയം കേന്ദ്രം നാളെ വീണ്ടും കര്‍ഷകരെ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. നിയമം പിന്‍വലിക്കുമെന്ന ഉറപ്പ് തരുമെങ്കില്‍ മാത്രമേ ചര്‍ച്ചക്ക് വിളിക്കേണ്ടതുള്ളൂ എന്നാണ് കര്‍ഷക പ്രതിനിധികള്‍ പറഞ്ഞത്.
Read also: കൊടുംതണുപ്പിനെ അവഗണിച്ച് കര്‍ഷകര്‍; സമരത്തെ പിന്തുണച്ച് ക്രിക്കറ്റ് താരം മന്‍ദീപ് സിങ്