വടക്കാഞ്ചേരി: വിവാദമായ വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ രേഖകള്‍ കൈമാറാന്‍ സിബിഐ ആവശ്യപ്പെട്ടു. ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസിനോടാണ് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. പദ്ധതിയുമായി ബന്ധപ്പെട്ട 6 രേഖകള്‍ കൈമാറാനാണ് സിബിഐ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
റെഡ് ക്രെസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരണാപത്രം, ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായ വടക്കാഞ്ചേരിയിലെ വീടും ഹെല്‍ത്ത് സെന്ററും സംബന്ധിച്ച വിവരങ്ങള്‍, പദ്ധതിക്കായി വടക്കാഞ്ചേരിയിലെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍ തുടങ്ങിയവ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ വടക്കാഞ്ചേരി നഗരസഭക്കും കെഎസ്ഇബിക്കും ലൈഫ് മിഷനുമായുള്ള ബന്ധം, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്ററും ലൈഫ് മിഷന്‍ പദ്ധതിയുമായുള്ള ബന്ധം, യൂണിടാകും സെയ്ന്‍ വെഞ്ചേഴ്‌സും ലൈഫ് മിഷന്‍ പദ്ധതിയുമായി നടത്തിയിട്ടുള്ള ഇടപാടുകളുടെ രേഖകള്‍ തുടങ്ങിയവയും സിബിഐ മുന്‍പാകെ ഹാജരാക്കണം.
Read also: ലൈഫ് മിഷന്‍; വടക്കാഞ്ചേരി നഗരസഭയില്‍ റെയ്‌ഡ്; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചു