ലൈഫ് മിഷന്‍; വടക്കാഞ്ചേരി നഗരസഭയില്‍ റെയ്‌ഡ്‌; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചു

By News Desk, Malabar News
CBI Raid In Vadakkancheri Muncipality
Representational Image
Ajwa Travels

തൃശൂര്‍: ലൈഫ് മിഷന്‍ വിവാദവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭയില്‍ സിബിഐ റെയ്‌ഡ്‌ നടത്തി. രണ്ട് മണിക്കൂറോളം നീണ്ടു നിന്ന പരിശോധനയില്‍ വിവിധ രേഖകള്‍ മൂന്നംഗ സിബിഐ സംഘം പിടിച്ചെടുത്തു. ബില്‍ഡിങ് പെര്‍മിറ്റ് അടക്കമുള്ള രേഖകളാണ് പിടിച്ചെടുത്തത്. വൈദ്യുതിക്ക് അനുമതി നല്‍കിയത്, ഭൂമി ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട രേഖകളും ഇതില്‍ ഉള്‍പ്പെടുന്നു.

പദ്ധതിയുടെ ഭാഗമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്ന സ്ഥലം സന്ദര്‍ശിക്കാനാണ് അടുത്ത നീക്കം. രേഖകളില്‍ വിശദമായ പരിശോധന നടത്തിയതിന് ശേഷം മാത്രമേ അടുത്ത നടപടികളിലേക്ക് നീങ്ങുകയുളളൂ.

അതേസമയം, വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുടെ ഫ്‌ലാറ്റ് നിര്‍മാണം നിര്‍ത്തിവെച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് യൂണിടാക് ലൈഫ് മിഷന് കത്ത് നല്‍കി. യുഎഇ കോണ്‍സുലേറ്റുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞ ആറ് മാസമായി സാധിച്ചിട്ടില്ല. അതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അനിശ്ചിതത്വം ഉണ്ടായി എന്ന് യൂണിടാക് കമ്പനി കത്തിലൂടെ വ്യക്തമാക്കി.

എന്നാല്‍, സിബിഐ കേസിന്റെ പശ്ചാത്തലത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാന്‍ കമ്പനി നിര്‍ദ്ദേശിച്ചതായാണ് തൊഴിലാളികള്‍ വ്യക്തമാക്കുന്നത്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ മുന്നൂറോളം തൊഴിലാളികളാണ് ഏര്‍പ്പെട്ടിരിക്കുന്നത്. സിബിഐയുടെ തുടര്‍നടപടികള്‍ വ്യക്തമായതിന് ശേഷം മാത്രമേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE