പാലക്കാട്: കൊല്ലങ്കോട് കെഎസ്ഇബി ലൈൻമാൻ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് മരിച്ചു. എലവഞ്ചേരി കരിംകുളം കുന്നിൽ വീട്ടിൽ രഞ്ജിത്ത് (35) ആണ് മരിച്ചത്. കൊല്ലങ്കോട് പഴയങ്ങാടി ഭാഗത്തുവെച്ചു ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. സമീപത്തെ ഒരു വീട്ടിൽ സർവീസ് കണക്ഷൻ നൽകുമ്പോഴായിരുന്നു ഷോക്കേറ്റത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Most Read| കൊലക്കേസ്; ദർശന് കുരുക്ക് മുറുകുന്നു- ടാക്‌സി ഡ്രൈവർ പോലീസിൽ കീഴടങ്ങി







































