തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടക്കുന്ന ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്‍കി പൊതുഭരണ സെക്രട്ടറി ഉത്തരവിറക്കി.
സ്വാകര്യ സ്‌ഥാപനത്തിലെ ജീവനക്കാര്‍ക്ക് വോട്ടെടുപ്പ് ദിവസങ്ങളില്‍ ശമ്പളത്തോടെ അവധി നല്‍കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. കൂടാതെ സ്‌ഥാപനങ്ങള്‍ നിര്‍ദേശം പാലിക്കുന്നുണ്ടോ എന്നത് ലേബര്‍ കമ്മീഷണര്‍ ഉറപ്പു വരുത്തണമെന്നും ഉത്തരവില്‍ വ്യക്‌തമാക്കി.
8 ആം തീയതിയാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ അവധി. കോട്ടയം. എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ 10നും മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 14നും ആണ് അവധി നല്‍കിയിരിക്കുന്നത്.
Read Also: കോവിഡ് നിയന്ത്രണ വിലക്ക് ലംഘിച്ചു; കടകംപള്ളി സുരേന്ദ്രന്റെ ഭാര്യക്കെതിരെ ഹരജി







































