തിരുവനന്തപുരം: ലോക്ക്ഡൗണും കർശന നിയന്ത്രണങ്ങളും നിലനിൽക്കെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അഭിമുഖ പരീക്ഷ. ആയിരത്തിലേറെ പേരാണ് അഭിമുഖ പരീക്ഷയിൽ പങ്കെടുക്കാനായി എത്തിയത്.
നഴ്സിങ്, ട്രെയിനിങ് സ്റ്റാഫ് തുടങ്ങിയ തസ്തികകളിൽ താൽകാലിക നിയമനത്തിനുള്ള അഭിമുഖമാണ് നടന്നത്. 11 മണിക്ക് എത്താനായിരുന്നു നിർദ്ദേശമെങ്കിലും വെളുപ്പിന് 6 മണി മുതൽ തന്നെ ആളുകൾ എത്തിത്തുടങ്ങി. തുടർന്ന് ആളുകൾ മെഡിക്കൽ കോളേജ് പരിസരത്ത് തടിച്ച് കൂടുകയായിരുന്നു. സംഭവം വിവാദമായതോടെ അഭിമുഖം നിർത്തിവെച്ചു.
Read also: 24 മണിക്കൂറിനിടെ 6,148 കോവിഡ് മരണം; ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്







































