‘കേന്ദ്ര ആഭ്യന്തരമന്ത്രി’ അമിത്ഷാ കോവിഡ് പ്രോട്ടോകോൾ കാറ്റിൽപറത്തി ഇന്നും തുറന്ന വേദിയിൽ

മാദ്ധ്യമപ്രവർത്തകർ ഇത്തരം വാർത്തകൾ റിപ്പോർട് ചെയ്യുകയോ ചർച്ചക്ക് എടുക്കുകയോ ചെയ്യാത്തത് നിലവിലെ ഭരണകൂടത്തോടുള്ള ഭയവും വിധേയത്വവും വേട്ടയാടുന്നത് കൊണ്ടാണെന്ന് സമൂഹം പറയുന്നതിൽ തെറ്റ് പറയാനാകില്ല.

By Esahaque Eswaramangalam, Chief Editor
  • Follow author on
Amit Shah breaks Covid protocol in public
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 'ഹോളോഗ്രാം പ്രതിമ' അനാഛാദനം ചെയ്‌ത പരിപാടിയിൽ കോവിഡ് പ്രോട്ടോകോൾ തെറ്റിച്ച് 'കേന്ദ്ര ആഭ്യന്തരമന്ത്രി' അമിത്‌ഷാ വേദിയിൽ
Ajwa Travels

ന്യൂഡെൽഹി: കോവിഡ് വ്യാപനവും ഒമൈക്രോൺ ഭീഷണിയും അതീവഗുരുതരമായ സാഹചര്യത്തിലൂടെ രാജ്യത്തെ നയിക്കുമ്പോഴാണ് സമൂഹത്തിന് മുഴുവൻ ബാധകമായ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച്, ഇന്ത്യയുടെ ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ ഇന്നും തുറന്ന വേദിയിലെത്തിയത്.

ജനുവരി 22ന് ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ അമിത്ഷാ പങ്കെടുത്തതും കോവിഡ് പ്രോട്ടോകോൾ സമ്പൂർണമായി ലംഘിച്ചുകൊണ്ടായിരുന്നു. രാജ്യത്തെ റിപ്പബ്ളിക് ദിനാഘോഷ പരിപാടികൾക്ക് ഔദ്യോഗിക തുടക്കം കുറിക്കുന്ന വേദിയിലാണ് അമിത്ഷാ കോവിഡ് പ്രോട്ടോകോൾ ഭാഗമായ ‘മാസ്‌ക്’ ധരിക്കാതെ എത്തിയത്. ഇന്ന് വൈകുന്നേരം 6 മണിക്ക് രാജ്യ തലസ്‌ഥാനത്ത് നടന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഉൽഘാടകൻ.

ഇന്ത്യയുടെ ആഭ്യന്തര വകുപ്പ് തലവനായ അമിത്ഷാ, രാജ്യം മുഴുവൻ ലൈവായി വീക്ഷിക്കുന്ന പരിപാടിയിലാണ് മാസ്‌ക് ധരിക്കാതെ പങ്കെടുത്ത് ‘അനുസരണയില്ലാത്ത’ ജനതയെ സൃഷ്‌ടിക്കാൻ പരോക്ഷ മാതൃക തീർത്തത്. പ്രോട്ടോകോൾ പാലിക്കാത്ത ജനത, കോവിഡ് വ്യാപനം രൂക്ഷമാകാൻ സഹായിക്കുമ്പോഴാണ് രാജ്യത്തെ ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുന്ന ഇത്തരം നടപടികൾ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി ഉൾപ്പടെയുള്ളവരിൽ നിന്ന് ഉണ്ടാകുന്നത്.

അതും രാജ്യത്തിന്റെ പ്രധാനമന്ത്രി ഉൾപ്പടെയുള്ള പ്രമുഖർ പങ്കെടുത്ത, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ‘ഹോളോഗ്രാം പ്രതിമ’ അനാച്‌ഛാദനം ചെയ്‌ത പരിപാടിയിൽ! ചടങ്ങിനെത്തിയ പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർ മാസ്‌ക് ധരിച്ചിരുന്നു. വിവിധ സേനാവിഭാഗങ്ങളുടെ നേതൃത്വത്തിലുള്ളവർ ഉൾപ്പടെ നൂറോളം പേരാണ് പരിപാടിയിൽ പങ്കെടുത്തത്. വീഡിയോ കാണാം:

ഇവരെല്ലാം മാസ്‌ക് ധരിച്ചപ്പോഴാണ്, യാതൊരു വിശദീകരണവും ഇല്ലാതെ, രാജ്യത്തെ ജനങ്ങൾക്ക് മാതൃക കാണിക്കേണ്ട ആഭ്യന്തരമന്ത്രി അമിത്ഷാ കോവിഡ് നിബന്ധനകൾ കാറ്റിൽ പറത്തിയത്. ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡുവിന് രണ്ടാം തവണയും കോവിഡ് ബാധിച്ച സാഹചര്യം മിനിസ്‌റ്ററിയിൽ തന്നെ ഉള്ളപ്പോഴാണ് അമിത്ഷായുടെ ഇത്തരം പ്രവർത്തികൾ നിരന്തരമായി രാജ്യം കാണുന്നത്.

Amit Shah breaks Covid protocol in public
24 ഫെബ്രുവരി 2021ന് ക്രിക്കറ്റർ ഇഷാന്ത് ശർമയെ അനുമോദിക്കുന്ന ചടങ്ങിൽ കോവിഡ് പ്രോട്ടോകോൾ തെറ്റിച്ചുകൊണ്ട് പങ്കെടുക്കുന്ന അമിത്‌ഷാ

നിയമങ്ങളും നിബന്ധനകളും കർശനമായി പാലിച്ച് രാജ്യത്തെ ജനങ്ങൾക്കും നീതിന്യായ വ്യവസ്‌ഥക്കും മാർഗദർശനം നൽകേണ്ടആഭ്യന്തര വകുപ്പ് തലവൻ നിയമങ്ങളെ പരസ്യമായി വെല്ലുവിളിക്കുന്നതിലൂടെ നൽകുന്ന സന്ദേശം എന്താണ്? ഇത് ചോദ്യം ചെയ്യാനുള്ളഉത്തരവാദിത്തം മാദ്ധ്യമങ്ങൾക്കും വിശദീകരിക്കാനുള്ള ബാധ്യത ജനാധിപത്യ ഭരണകൂടത്തിനും ഉണ്ടെന്നത് ഓർക്കണം.

ജനുവരി 22ന് ഉത്തർപ്രദേശിൽ കോവിഡ് പ്രോട്ടോകോൾ ലംഘിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുക്കുന്ന അമിത്‌ഷായുടെ വീഡിയോ കാണാം:

Most Read: 18 കോടി വർഷം പഴക്കം, ഒരു ടണ്‍ ഭാരം; ഭീമൻ കടല്‍ ഡ്രാഗണിന്റെ ഫോസില്‍

ലേഖകൻ; ഇ.എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇസഹാഖ് ഈശ്വരമംഗലം മാദ്ധ്യമ പ്രവർത്തന മേഖലയിൽ വ്യക്‌തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. 'കേരളീയം' മലയാള സാംസ്‌കാരിക മാസികയുടെ എഡിറ്ററായി 5 വർഷം പ്രവർത്തിച്ചിട്ടുണ്ട്. GCC Business News -ന്റെ സ്‌ഥാപകനും എഡിറ്ററുമാണ്. മാദ്ധ്യമ രംഗത്തെ പ്രവർത്തന മികവിന് 2008-ൽ കെ.എൻ.എൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വിവിധ ബിസിനസ് സംരംഭങ്ങളിലും സാമൂഹിക സംഘടനകളിലും പങ്കാളിയാണ്.

COMMENTS

  1. വാർത്തകൾ മുഖം നോക്കാതെ റിപ്പോർട്ട്‌ ചെയ്യുക അതാണ് മാധ്യമ ധർമ്മം. അതിനാൽ മലബാർ ന്യൂസ് മാധ്യമ ധർമം തുടർന്ന്കൊണ്ടേയിരിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE