24 മണിക്കൂറിനിടെ 6,148 കോവിഡ് മരണം; ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്

By Trainee Reporter, Malabar News
covid in india
Representational image
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 94,052 കോവിഡ് കേസുകൾ കൂടി സ്‌ഥിരീകരിച്ചു. 1,51,367 പേർ കോവിഡ് മുക്‌തരായി. 6,148 കോവിഡ് മരണങ്ങളും സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഒരു ദിവസം റിപ്പോർട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന മരണ നിരക്കാണിത്. കോവിഡ് മരണത്തിന്റെ കണക്കുകൾ ബിഹാർ സർക്കാർ പരിഷ്‌കരിച്ചതിന് പിന്നാലെയാണ് മരണനിരക്ക് വലിയ തോതിൽ ഉയരുന്നത്.

2,91,83,121 പേർക്ക് ഇതുവരെ ഇന്ത്യയിൽ കോവിഡ് സ്‌ഥിരീകരിച്ചു. 3,59,676 പേർ കോവിഡ് ബാധിച്ച് മരണമടയുകയും ചെയ്‌തു. 2,76,55,493 കോവിഡ് മുക്‌തി നേടി. 11,67,952 പേർ നിലവിൽ ചികിൽസയിൽ തുടരുന്നുണ്ട്. രോഗമുക്‌തി നിരക്ക് 94.77 ശതമാനമായി. ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 4.69 ശതമാനമായി കുറഞ്ഞു.

23,90,58,360 പേർ ഇതുവരെ കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 37,21,98,253 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചു. ഇതിൽ 20,04,690 സാമ്പിളുകൾ ഇന്നലെ മാത്രം പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.

Read also: സംസ്‌ഥാനത്ത് സുരക്ഷാ സാമഗ്രികളുടെ ക്ഷാമം; ആരോഗ്യ പ്രവർത്തകർക്ക് ആശങ്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE