രാജ്യത്ത് കോവിഡ് കേസുകൾ ഉയർന്നു തന്നെ; 20,528 പുതിയ രോഗികൾ

By Trainee Reporter, Malabar News
new Covid Cases- India
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ഉയർന്നു തന്നെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,528 പുതിയ കേസുകൾ ഇന്ത്യയിൽ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ചു 2,689 കേസുകളുടെ വർധനവ് ഉണ്ടായി. ഇതോടെ ആകെ കേസുകളുടെ എണ്ണം 4,37,50,599 ആയി ഉയർന്നു.

ഇന്നലെ 49 മരണങ്ങളും റിപ്പോർട് ചെയ്‌തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 5,25,709 ആയി. 1,43,449 പേരാണ് ചികിൽസയിൽ ഉള്ളത്. 98.47 ശതമാനമാണ് രാജ്യത്തെ രോഗമുക്‌തി നിരക്ക്. കേരളത്തിൽ ഇന്നലെ 2601 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. 24 മരണങ്ങളും റിപ്പോർട് ചെയ്‌തു. അതിനിടെ, രാജ്യത്തെ കോവിഡ് വാക്‌സിൻ വിതരണം ഇന്ന് 200 കോടി കടക്കും. 2 ബില്യൺ ഡോസ് 18 മാസം വിതരണം ചെയ്യുന്നത്.

Most Read: ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം; മരങ്ങൾ പിഴുതെറിഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE