കോഴിക്കോട്: ഷോറൂമിൽ നിന്ന് ഇറക്കുന്നതിനിടെ പുതിയ കാർ നിയന്ത്രണം വിട്ട് തൊട്ടടുത്തുള്ള കടയിലേക്ക് ഇടിച്ചു കയറി. കോഴിക്കോട് പുതിയറയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. ഹ്യൂണ്ടായ് ഷോറൂമിൽ നിന്ന് വാങ്ങിയ മാനുവൽ ഓപ്ഷനിലുള്ള പുതിയ ഗ്രാന്റ് ഐടെൻ നിയോസ് കാറാണ് അപകടത്തിൽപെട്ടത്.
ഷോറൂമിൽ നിന്ന് പുതിയ കാറിന്റെ താക്കോൽ ഏറ്റുവാങ്ങി ചക്രത്തിനടിയിൽ നാരങ്ങാവെച്ചു ഡ്രൈവർ കാർ മുന്നോട്ട് എടുത്തെങ്കിലും നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് തൊട്ടടുത്തുള്ള ഫർണിച്ചർ കടയിലേക്ക് ഇടിച്ചുകയറിയാണ് വണ്ടി നിന്നത്. കാറിന്റെ മുൻവശം തകർന്നിട്ടുണ്ട്. അതേസമയം, കടയുടെ മുന്നിലെ ചില്ലുകളും തകർന്നിട്ടുണ്ട്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം.
Most Read: ന്യൂനമർദ്ദം പടിഞ്ഞാറ് ദിശയിൽ; സംസ്ഥാനത്ത് നവംബർ 2 വരെ കനത്ത മഴ