ന്യൂനമർദ്ദം പടിഞ്ഞാറ് ദിശയിൽ; സംസ്‌ഥാനത്ത് നവംബർ 2 വരെ കനത്ത മഴ

By Team Member, Malabar News
Heavy Rain Will Continues In Kerala Till November 2
Ajwa Travels

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം നിലവിൽ തമിഴ്‌നാടിനും, ശ്രീലങ്കയ്‌ക്കും സമീപത്താണെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. കൂടാതെ അടുത്ത ദിവസങ്ങളിൽ പടിഞ്ഞാറ് ദിശയിൽ തന്നെ ന്യൂനമർദ്ദം സഞ്ചരിക്കാനാണ് സാധ്യതയെന്നും കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചു.

ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്‌ഥാനത്ത് നവംബർ 2 വരെ ശക്‌തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്‌തമാക്കി. ഇടിമിന്നലോട് കൂടിയ മഴ പെയ്യാനാണ് സാധ്യതയുള്ളത്. അതേസമയം തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി നിലവിൽ ദുർബലമായതായും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കി.

ഇന്ന് മുതൽ നവംബർ 2ആം തീയതി വരെ സംസ്‌ഥാനത്ത് ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്നും, ഒക്‌ടോബർ 31ആം തീയതി ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ അതിശക്‌തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read also: ഹൃദയാഘാതം; കന്നഡ താരം പുനീത് രാജ്‌കുമാർ അന്തരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE