ജയ്‌പൂര്‍: ‘ലവ് ജിഹാദ്’ എന്നത് രാജ്യത്തെ വിഭജിക്കാനും മതസൗഹാര്‍ദവും ഐക്യവും തകര്‍ക്കാനും ലക്ഷ്യമിട്ട് ബിജെപി നിര്‍മിച്ച പദമാണെന്ന് രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കൂടാതെ വിവാഹം വ്യക്‌തിപരമായ കാര്യമാണെന്നും നിയമം കൊണ്ട് അതിനെ നിയന്ത്രിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു രാജസ്‌ഥാന്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.
Love Jihad is a word manufactured by BJP to divide the Nation & disturb communal harmony. Marriage is a matter of personal liberty, bringing a law to curb it is completely unconstitutional & it will not stand in any court of law. Jihad has no place in Love.
1/— Ashok Gehlot (@ashokgehlot51) November 20, 2020
‘വിവാഹം പൂര്‍ണ്ണമായും ഒരു വ്യക്‌തിയുടെ അവകാശമാണ്. ഇത് തടയാന്‍ ഒരു നിയമം കൊണ്ടുവരുന്നത് പൂര്‍ണ്ണമായും ഭരണഘടനാ വിരുദ്ധമാണ്, അത് ഒരു കോടതിയിലും നില്‍ക്കില്ല. ജിഹാദിന് പ്രണയത്തില്‍ ഒരു സ്‌ഥാനവുമില്ല’, ഗെഹ്‌ലോട്ട് ട്വീറ്റ് ചെയ്‌തു.
ലവ് ജിഹാദിനെതിരെ വരുന്ന നിയമങ്ങള്‍ രാജ്യത്തെ മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുവാനും സാമൂഹിക സംഘര്‍ഷങ്ങള്‍ സൃഷ്‌ടിക്കപ്പെടാനുമുള്ള തന്ത്രങ്ങളായിട്ടേ കാണാന്‍ സാധിക്കുകയുള്ളുവെന്ന് അദ്ദേഹം വ്യക്‌തമാക്കി.
കൂടാതെ ഇത്തരം നിയമങ്ങള്‍ പൗരൻമാര്‍ക്കിടയില്‍ വിവേചനം കാണിക്കരുതെന്ന ഭരണകൂട വ്യവസ്‌ഥയെ ഇല്ലതാക്കുന്നതാണെന്നും അദ്ദേഹം മറ്റൊരു ട്വീറ്റില്‍ കുറിച്ചു.
It seems a ploy to disrupt communal harmony, fuel social conflict & disregard constitutional provisions like the state not discriminating against citizens on any ground.
3/— Ashok Gehlot (@ashokgehlot51) November 20, 2020
പരസ്‌പരം ഒന്നിക്കാനാഗ്രഹിക്കുന്ന ചെറുപ്പക്കാര്‍ ഭരണകൂടത്തിന്റെ കരുണയിലാണ് ജീവിക്കുക എന്ന തരത്തിലുള്ള ഒരു അന്തരീക്ഷം സൃഷ്‌ടിക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഗെഹ്‌ലോട്ട് വ്യക്‌തമാക്കി.
They are creating an environment in the nation where consenting adults would be at the mercy of state power. Marriage is a personal decision & they are putting curbs on it, which is like snatching away personal liberty.
2/— Ashok Gehlot (@ashokgehlot51) November 20, 2020
ഈയിടെ ലവ് ജിഹാദിനെതിരെ 5 വര്‍ഷം കഠിന തടവ് ശിക്ഷയായി നടപ്പില്‍ വരുത്തുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മാത്രവുമല്ല ലവ് ജിഹാദ് കേസുകള്‍ നിയന്ത്രിക്കാന്‍ നിയമങ്ങള്‍ നടപ്പിലാക്കുമെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രസ്‌താവനയുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് തന്റെ നയം വ്യക്‌തമാക്കിയത്.