സാമ്പത്തിക പ്രതിസന്ധി പലപ്പോഴും യാത്രാ പ്ളാനുകളെ പിന്നിലേക്ക് വലിക്കുന്ന സ്ഥിതി നമ്മളിൽ ചിലർക്കെങ്കിലും ഉണ്ടാകും. എന്നാൽ ഒരുദിവസം 2000 രൂപ ബജറ്റ് സെറ്റ് ചെയ്ത് ഒരു യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങളാണ്. ഫ്രീലാൻഡ് ട്രാവൽ എഴുത്തുകാരി ലിഡിയ സ്വിൻസ്കോ ആണ് ഇത്തരത്തിൽ മനോഹരമായ യാത്രകൾ നടത്തിയത്.
യാത്രയും സാഹസികതയും ഇഷ്ടപ്പെട്ട ലിഡിയ 2009ലാണ് ജോലി ഉപേക്ഷിച്ചത്. ഒരുവർഷംകൊണ്ട് ലോകം മുഴുവൻ സഞ്ചരിക്കുക എന്നതായിരുന്നു ലിഡിയയുടെ ലക്ഷ്യം. കൈവശമുണ്ടായിരുന്നത് വെറും 7000 പൗണ്ടും. അതായത്, ഏകദേശം 7.8 ലക്ഷം രൂപ. ഏതായാലും യാത്രാപ്രേമിയായ ലിഡിയ യാത്ര തുടരാൻ തന്നെ തീരുമാനിച്ചു.
ബൊളീവിയ, മലേഷ്യ, തായ്ലാൻഡ്, ബ്രസീൽ എന്ന് തുടങ്ങി 15 രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ഒരു ബജറ്റും ലിഡിയ സെറ്റ് ചെയ്തിരുന്നു. ഒരുദിവസത്തെ ചിലവിലേക്ക് ലിഡിയ വകയിരുത്തിയത് 19 പൗണ്ട് ആയിരുന്നു. ഏകദേശം 2000 ഇന്ത്യൻ രൂപ. ബജറ്റ് കുറവാണെങ്കിലും മനസിന് ഇഷ്ടപ്പെടുന്ന രീതിയിൽ എങ്ങനെ യാത്ര ചെയ്യാം എന്നതിന് ഒരു ഉദാരണമാണ് ലിഡിയ.
താമസത്തിന് ഡോർമിറ്ററികളാണ് ലിഡിയ തിരഞ്ഞെടുക്കുന്നത്. താമസ ചിലവ് വലിയതോതിൽ ലഭിക്കാനാണിത്. ചില ഡോർമിറ്ററികളിൽ സൗജന്യമായി പ്രഭാത ഭക്ഷണവും ലഭിക്കും. ഒന്നും മുൻകൂട്ടി തീരുമാനിക്കാതെ യാത്ര പോകുന്നതാണ് ഒരുപരിധി വരെ ചിലവ് കുറച്ച് യാത്ര ചെയ്യുന്നതിന് സഹായകമാവുകയെന്നും ലിഡിയ പറയുന്നു.
പ്രാദേശികമായ കടകളിൽ നിന്നും പാചകം ചെയ്യാൻ ആവശ്യമായ വസ്തുക്കൾ വിലക്കുറവിൽ വാങ്ങാൻ കഴിയുമെന്ന് ലിഡിയ വ്യക്തമാക്കി. സ്വന്തമായി ഭക്ഷണം പാചകം ചെയ്യുന്നത് സൗകര്യപ്രദമാണ്. കൂടാതെ, വില കൂടിയ റസ്റ്റോറന്റുകളിൽ നിന്ന് കഴിക്കാതെ പ്രാദേശികമായ നല്ല ഭക്ഷണം ലഭിക്കുന്ന കടകൾ കണ്ടെത്തി അവിടെ നിന്ന് കഴിക്കുന്നത് ചിലവ് കുറയ്ക്കാൻ സഹായിക്കുമെന്നും ലിഡിയ പറയുന്നു.
Most Read| ബ്രിട്ടനിലെ ആദ്യ മലയാളി വനിതാ ‘കമേഴ്സ്യൽ പൈലറ്റ്’; നേട്ടം കൈവരിച്ച് സാന്ദ്ര ജെൻസൺ