തമിഴിൽ വീണ്ടും തിളങ്ങാൻ മലയാളികളുടെ അഭിമാന താരം ഫഹദ് ഫാസിൽ. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ‘മാമന്നൻ’ എന്ന ചിത്രത്തിലാണ് ഫഹദ് അഭിനയിക്കുന്നത്. കമല്‍ഹാസൻ നായകനാകുന്ന ‘വിക്രം’ എന്ന ചിത്രത്തിന് പിന്നാലെ ഫഹദ് അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ‘മാമന്നൻ’.
പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മാമന്നൻ. ചിത്രത്തിന്റെ ടൈറ്റിൽ പോസ്‌റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
Glad to be part of #Maamannan! ☺️?@mari_selvaraj @RedGiantMovies_ @Udhaystalin @KeerthyOfficial #FahadhFaasil #Vadivelu @thenieswar @editorselva @kabilanchelliah @kalaignartv_off @SonyMusicSouth @teamaimpr pic.twitter.com/PXcdKTVidL
— A.R.Rahman (@arrahman) March 4, 2022
ചിത്രത്തിൽ പ്രതിനായക വേഷത്തിലാകും ഫഹദ് എത്തുകയെന്നാണ് വിവരം. ഉദയനിധി സ്‌റ്റാലിൻ നായകനാകുന്ന സിനിമയിൽ കീർത്തി സുരേഷ് ആണ് നായിക. വടിവേലുവും ചിത്രത്തിൽ നിർണായക വേഷത്തിലുണ്ട്.
തേനി ഈശ്വർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ഈണം പകരുന്നത് എആർ റഹ്‌മാൻ ആണ്. സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയിൽ ആരംഭിക്കും.
നിലവിൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘വിക്ര’ത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഫഹദിന് പുറമേ മലയാളത്തില്‍ നിന്ന് നരേൻ, കാളിദാസ് ജയറാം തുടങ്ങിയവരും കമല്‍ഹാസനൊപ്പം ‘വിക്രമി’ൽ മാറ്റുരക്കുന്നുണ്ട്.
Most Read: മുടിയുടെ ആരോഗ്യത്തിന് പരീക്ഷിക്കാം അവക്കാഡോ ഹെയർ പാക്ക്