മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ റമദാൻ 27ആം രാവില്‍ നടക്കുന്ന പ്രാർഥനാ സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ കണ്വെന്ഷന് നാളെ (ഞായര്‍) മഅ്ദിന്‍ കാമ്പസില്‍ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
രാവിലെ 7.30ന് നടക്കുന്ന പരിപാടി സമസ്ത സെക്രട്ടറി പൊൻമള അബ്ദുൽ ഖാദിര്‍ മുസ്ലിയാര് ഉൽഘാടനം നിർവഹിക്കും. മഅ്ദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം പൊൻമള മൊയ്തീൻ കുട്ടി ബാഖവി, എസ്ജെഎം ജില്ലാ പ്രസിഡണ്ടുമാരായ കെപിഎച്ച് തങ്ങള്‍ കാവനൂര്‍, കുഞ്ഞീതു മുസ്ലിയാര്, എസ്എംഎ സംസ്ഥാന സെക്രട്ടറി പ്രൊഫ. കെഎംഎ റഹീം എന്നിവർ യോഗത്തിൽ സംസാരിക്കും.
കൂടാതെ, കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി മുസ്തഫ മാസ്റ്റർ കോഡൂര്‍, എസ്വൈഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ഇബ്റാഹീം ബാഖവി മേല്‍മുറി, അബ്ദുൽ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി അരീക്കോട്, എസ്വൈഎസ് ജില്ലാ സെക്രട്ടറിമാരായ കരുവള്ളി അബ്ദുറഹീം, പിപി മുജീബ് റഹ്മാൻ, എസ്എസ്എഫ് മലപ്പുറം ജില്ലാ പ്രസിഡണ്ട് ശാക്കിര്‍ സിദ്ധീഖി, ജനറല്‍ സെക്രട്ടറി തജ്മൽ ഹുസൈന് മോങ്ങം എന്നിവരും സ്വാഗതസംഘ രൂപീകരണ കണ്‍വെന്‍ഷനിൽ പ്രസംഗിക്കും.
Most Read: അന്യ മതത്തിൽ പെട്ട സഹപാഠിയുമായി സഞ്ചരിച്ചു; കർണാടകയിൽ യുവാവിന് ക്രൂര മർദ്ദനം







































