ന്യൂഡെൽഹി: വിദേശ മദ്യത്തിന്റെ ഇറക്കുമതി തീരുവ 50 ശതമാനം കുറച്ചതായി വ്യക്തമാക്കി മഹാരാഷ്ട്ര സർക്കാർ. മദ്യത്തിന്റെ വില മറ്റ് സംസ്ഥാനങ്ങളുടേതിന് തുല്യമാക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ ഇറക്കുമതി തീരുവ കുറക്കാൻ തീരുമാനിച്ചത്. വിദേശ മദ്യത്തിന്റെ എക്സൈസ് തീരുവ 300 ശതമാനത്തിൽ നിന്നും 150 ശതമാനമാക്കിയാണ് ഇപ്പോൾ കുറച്ചത്.
ഇറക്കുമതി തീരുവ കുറച്ചതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഇന്നലെയാണ് അധികൃതർ പുറത്തിറക്കിയത്. സംസ്ഥാനത്ത് ഇറക്കുമതി ചെയ്യുന്ന സ്കോച്ചിന്റെ വിൽപനയിലൂടെ 100 കോടി രൂപയുടെ വരുമാനമാണ് ലഭിക്കുന്നത്. തീരുവ കുറച്ചതോടെ വിൽപന ഉയരുമെന്നാണ് ഇപ്പോൾ സർക്കാരിന്റെ പ്രതീക്ഷ.
നിലവിൽ സംസ്ഥാനത്ത് ഒരു ലക്ഷം മദ്യ കുപ്പികളാണ് ശരാശരി വിറ്റുപോകുന്നത്. തീരുവ കുറച്ചതോടെ ഇത് 2.5 ലക്ഷമായി ഉയരുമെന്നാണ് സർക്കാർ കരുതുന്നത്. ഇത്തരത്തിൽ വിൽപന കൂടിയാൽ ഏകദേശം 250 കോടി രൂപയുടെ വരുമാനം ഉണ്ടാകുകയും ചെയ്യും.
Read also: കരിപ്പൂരിൽ പാർക്കിങ് ഫീസ് കൊള്ള; ടെർമിനലിനടുത്ത് വാഹനം നിർത്താൻ മൂന്ന് മിനിറ്റ് മാത്രം


































