മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അജിത് പവാര്‍ തന്നെയാണ് രോഗവിവരം പുറത്തുവിട്ടത്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലേക്ക് മാറ്റി. മറ്റു ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും ഉടന്‍ രോഗമുക്തി നേടുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
माझी कोरोनाची चाचणी पॉझिटिव्ह आली असून प्रकृती उत्तम आहे. सावधतेचा उपाय म्हणून डॉक्टरांच्या सल्ल्याने ब्रीच कॅन्डी रुग्णालयात दाखल झालो आहे.
— Ajit Pawar (@AjitPawarSpeaks) October 26, 2020
ശക്തമായ മഴ നാശം വിതച്ച പുണെ-സോലാപൂര്‍ മേഖലകളില്‍ നേരത്തെ അജിത് പവാര്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പനിയും മറ്റു അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നു. ഉടന്‍ കോവിഡ് പരിശോധന നടത്തിയെങ്കിലും രോഗം സ്ഥിരീകരിച്ചിരുന്നില്ല. നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ വീണ്ടും നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര സര്‍ക്കാരിലെ പന്ത്രണ്ടിലധികം മന്ത്രിമാര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Read also: ബിഹാർ തെരഞ്ഞെടുപ്പ്; ബിജെപിക്ക് ഉള്ളിമാല സമർപ്പിച്ച് തേജസ്വി യാദവ്







































