അജിത് പവാറിന് കോവിഡ്

By Trainee Reporter, Malabar News
Maharashtra deputy CM Ajit Pawar
Ajwa Travels

മുംബൈ: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് കോവിഡ് സ്‌ഥിരീകരിച്ചു. ട്വിറ്ററിലൂടെ അജിത് പവാര്‍ തന്നെയാണ് രോഗവിവരം പുറത്തുവിട്ടത്. ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലേക്ക് മാറ്റി. മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും ഉടന്‍ രോഗമുക്‌തി നേടുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.

ശക്‌തമായ മഴ നാശം വിതച്ച പുണെ-സോലാപൂര്‍ മേഖലകളില്‍ നേരത്തെ അജിത് പവാര്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പനിയും മറ്റു അസ്വസ്‌ഥതകളും അനുഭവപ്പെട്ടിരുന്നു. ഉടന്‍ കോവിഡ് പരിശോധന നടത്തിയെങ്കിലും രോഗം സ്‌ഥിരീകരിച്ചിരുന്നില്ല. നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ വീണ്ടും നടത്തിയ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്. മഹാരാഷ്‌ട്ര സര്‍ക്കാരിലെ പന്ത്രണ്ടിലധികം മന്ത്രിമാര്‍ക്ക് നേരത്തെ കോവിഡ് സ്‌ഥിരീകരിച്ചിരുന്നു.

Read also: ബിഹാർ തെരഞ്ഞെടുപ്പ്; ബിജെപിക്ക് ഉള്ളിമാല സമർപ്പിച്ച് തേജസ്വി യാദവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE