പെരുമ്പാവൂരിൽ പ്ളൈവുഡ്‌ കമ്പനിയിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്‌ടം

By Senior Reporter, Malabar News
fire
Rep. Image

കൊച്ചി: പെരുമ്പാവൂർ മേതലയിൽ പ്ളൈവുഡ്‌ കമ്പനിയിൽ വൻ തീപിടിത്തം. കല്ലിൽ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം പ്രവർത്തിക്കുന്ന പ്ളൈവുഡ്‌ സ്‌ഥാപനത്തിനാണ് ഉച്ചയ്‌ക്ക്‌ ഒരുമണിയോടെ തീപിടിച്ചത്. കമ്പനിയുടെ കെട്ടിടത്തിന്റെ ഒരുഭാഗം കത്തി നശിച്ചു. ഉള്ളിൽ ഉണ്ടായിരുന്ന പ്ളൈവുഡ്‌ ഉൽപ്പന്നങ്ങൾ പൂർണമായും അഗ്‌നിക്കിരയായി.

അതേസമയം, തീപിടിത്തത്തിന്റെ കാരണം വ്യക്‌തമല്ല. കോടികളുടെ നാശനഷ്‌ടം സംഭവിച്ചു എന്നാണ് പ്രാഥമിക വിലയിരുത്തൽ. എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് അഗ്‌നിശമന സേനയുടെ എട്ട് യൂണിറ്റുകൾ തീയണയ്‌ക്കാൻ എത്തി.

സ്‌ഥാപനത്തിലെ ഡ്രൈയറിന്റെ ഭാഗത്താണ് ആദ്യം തീപിടിച്ചത്. പിന്നീട് പല ഭാഗങ്ങളിലേക്കായി തീ പടരുകയായിരുന്നു. തീപിടിക്കുന്ന സമയം ഇവിടെ തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കുകളില്ല. കുറുപ്പംപടി പോലീസും സ്‌ഥലത്തെത്തി.

Most Read| തടാകത്തിന് മുകളിൽ ഒഴുകിനടന്ന് പാൻകേക്കുകൾ! അപൂർവ പ്രതിഭാസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE