തൃശൂർ: റെയിൽവേ സ്റ്റേഷനിൽ വൻ അഗ്നിബാധ. റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് ഏരിയയിലാണ് തീപിടിച്ചത്. നിരവധി ബൈക്കുകൾ കത്തിനശിച്ചു. തൊട്ടടുത്തുള്ള മരങ്ങളിലേക്കും തീ പടർന്നിട്ടുണ്ട്. രണ്ടാമത്തെ പ്ളാറ്റ്ഫോമിന് അടുത്തുള്ള ഷെഡാണ് കത്തിയത്. ആളപായമില്ല. രാവിലെ ആറരയോടെയാണ് സംഭവം.
600-ലധികം ബൈക്കുകൾ ഇവിടെ പാർക്ക് ചെയ്തിരുന്നതായാണ് വിവരം. പാർക്കിങ് കേന്ദ്രത്തിൽ ടിക്കറ്റ് നൽകാൻ ഉണ്ടായിരുന്ന രണ്ട് സ്ത്രീകൾ ഓടി രക്ഷപ്പെടുകയായിരുന്നു. ആദ്യം രണ്ട് ബൈക്കുകൾക്കാണ് തീപിടിച്ചത്. പിന്നീട് അത് പടരുകയായിരുന്നു. ടിക്കറ്റ് കൗണ്ടറും പൂർണമായി കത്തിനശിച്ചു. നിർത്തിയിട്ടിരുന്ന എൻജിനും കത്തി. അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്ത് എത്തിയിട്ടുണ്ട്.
Most Read| അച്ഛന് താങ്ങായി മക്കൾ; ‘പ്രകാശം പരത്തുന്ന പെൺകുട്ടി’കളായി ഗൗരിയും ശരണ്യയും




































