മലപ്പുറം: നിലമ്പൂർ കരുളായിൽ യുവതിയെ ഭർതൃമാതാവ് വെട്ടിക്കൊന്നു. പൂക്കോട്ടുംപാടം കൂറ്റംപാറ സ്വദേശിനി രജിലയാണ് (30) മരിച്ചത്. ഭർതൃമാതാവ് ശാന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് സംഭവം. ചായ ചോദിച്ചിട്ട് നൽകാത്തതിന്റെ പേരിലാണ് ക്രൂരകൃത്യം.
പലവട്ടം ചോദിച്ചിട്ടും ചായ തരാത്തതാണ് വെട്ടാൻ കാരണമെന്ന് ശാന്ത പോലീസിനോട് പറഞ്ഞു. രജിതയുടെ മക്കൾ നോക്കിനിൽക്കേയാണ് ശാന്ത മരുമകളെ കത്തികൊണ്ട് പലവട്ടം കുത്തിപ്പരിക്കേൽപ്പിച്ചത്. കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് രജിലയെ ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ. രജിലയുടെ ഭർത്താവ് ഈ സമയം പുറത്തായിരുന്നു.
Most Read| തറയിൽ വീണ റോസാപൂക്കളോ! പിങ്ക് നിറത്തിൽ വിസ്മയമായി മഹർലൂ തടാകം



































