തിരൂർ: ട്രിപ്പിൾ ലോക്ക്ഡൗണിനിടെ കുതിരയുമായി കറങ്ങാനിറങ്ങിയ യുവാവിന്റെ വിശദീകരണം കേട്ട പോലീസ് അമ്പരന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് താനൂരിലാണ് സംഭവം. മൂച്ചിക്കലിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് പോലീസിന്റെ മുന്നിലേക്ക് കുതിരയുമായി യുവാവ് എത്തിയത്.
ഇയാളെ കയ്യോടെ പൊക്കിയ പോലീസ് പുറത്തിറങ്ങിയതിന്റെ കാരണം ചോദിച്ചപ്പോൾ ‘കുതിരയുടെ മാനസിക ഉല്ലാസത്തിന്’ വേണ്ടിയാണെന്ന് ആയിരുന്നു മറുപടി. കുതിര വീട്ടിലിരിക്കാൻ സമ്മതിക്കുന്നില്ലെന്നും പുറത്തിറങ്ങാൻ നിർബന്ധിതനായെന്നും യുവാവ് പറഞ്ഞു. അവസാനം ഉല്ലാസം വീടിന് സമീപത്ത് മതിയെന്ന് താക്കീത് നൽകി പോലീസ് ഇയാളെ വിട്ടയക്കുകയായിരുന്നു.
ശ്രദ്ധിക്കുക: കോവിഡ് മഹാമാരിയുടെ രണ്ടാം വരവ് ഭീതി പരത്തുന്ന സാഹചര്യത്തിൽ എല്ലാവരും മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് അഭ്യർഥിക്കുന്നു. അനാവശ്യമായ പുറത്തിറങ്ങലുകൾ ഒഴിവാക്കുക. ചെറിയ അശ്രദ്ധ പോലും വലിയ വിപത്തിന് കാരണമായേക്കാം. ഒന്നിച്ച് നിന്നാൽ മഹാമാരിയെ തോൽപിക്കാൻ നമുക്ക് സാധിക്കും.







































