മലപ്പുറം: പോലീസ് സ്‌റ്റേഷൻ പരിധിയിലെ ടർഫുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. നാളെമുതൽ രാത്രി 12 മണിവരെ മാത്രമാണ് ടർഫുകൾക്ക് അനുമതി ഉണ്ടാവുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു. യുവാക്കൾക്കും വിദ്യാർഥികൾക്കുമിടയിൽ ലഹരിയുടെയും മദ്യത്തിന്റെയും ഉപയോഗം കൂടി വരുന്ന പശ്‌ചാത്തലത്തിൽ പോലീസ് നടത്തിവരുന്ന ഡി ഹണ്ട് ഓപ്പറേഷന്റെ ഭാഗമായാണ് നടപടി.
ടർഫ് ഉടമകളുടെയും പോലീസിന്റെയും യോഗത്തിലാണ് തീരുമാനമെടുത്തത്. രാത്രികാലങ്ങളിൽ ടാർഫുകൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വ്യാപനവും നടക്കുന്നതായും, ഇത് അക്രമ സംഭവങ്ങളിലേക്ക് നീങ്ങുന്നതായും കണ്ടെത്തിയതിന്റെ അടിസ്‌ഥാനത്തിലാണ് തീരുമാനം. ടർഫുകൾ കേന്ദ്രീകരിച്ച് കൂടുതൽ പരിശോധനകളും നിരീക്ഷണവും നടത്തുമെന്നും ജനങ്ങൾ ഇതുമായി സഹകരിക്കണമെന്നും പോലീസ് അറിയിച്ചു.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ







































