മലപ്പുറം: വേങ്ങരയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേറൂർ മിനി കാപ്പ് സ്വദേശി നിസാറിന്റെ ഭാര്യ ജലീസ (31) യെയാണ് പുലർച്ചെ വീടിന്റെ അടുക്കളയോട് ചേർന്നുള്ള പുറത്തെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
മരണത്തിൽ സംശയം ഉള്ളതായി ബന്ധുക്കൾ ആരോപിക്കുന്നു. വീട്ടുകാർ എത്തിയപ്പോൾ മൃതദേഹം നിലത്ത് തട്ടിയ നിലയിലായിരുന്നു എന്ന് സഹോദരീ ഭർത്താവ് പറഞ്ഞു. കഴിഞ്ഞദിവസം ഭർതൃമാതാവുമായും ഭർത്താവിന്റെ സഹോദരിയുമായും പ്രശ്‌നം ഉണ്ടായിരുന്നതായും ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ട്. അപ്പക്കാട് സ്വദേശി ഉത്തമാവുങ്ങൽ അലി-സുലൈഖ ദമ്പതികളുടെ മകളാണ് ജലീസ. 13 വർഷമായി വിവാഹം കഴിഞ്ഞിട്ട്. ഭർത്താവ് നിസാർ വിദേശത്താണ്. മക്കൾ: ഫാത്തിമ നഷ്‌വ, ഫാത്തിമ നജ്‌വ, സൈദ് മുഹമ്മദ്.
Most Read| 8.28 കിലോ ഭാരം! ലോകത്തിലെ ഏറ്റവും ഭാരമേറിയ കൈതച്ചക്ക ഓസ്‌ട്രേലിയയിൽ



































