സിനിമാ-സീരിയൽ താരം വിഷ്‌ണു പ്രസാദ് അന്തരിച്ചു

കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്‌ഥയിൽ ചികിൽസയിലായിരുന്നു.

By Senior Reporter, Malabar News
actor vishnu prasad

തിരുവനന്തപുരം: സിനിമാ-സീരിയൽ താരം വിഷ്‌ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്‌ഥയിൽ ചികിൽസയിലായിരുന്നു. നടൻ കിഷോർ സത്യയാണ് മരണവിവരം സാമൂഹിക മാദ്ധ്യമ പേജിലൂടെ അറിയിച്ചത്.

കരൾ മാറ്റിവെക്കൽ ശസ്‌ത്രക്രിയയ്‌ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവർത്തകരും. കരൾ നൽകാൻ മകൾ തയ്യാറായിരുന്നെങ്കിലും ചികിൽസയ്‌ക്കായുളള ഭീമമായ തുക കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു കുടുംബം.

കാശി, കൈ എത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാള സീരിയൽ രംഗത്തും സജീവമായിരുന്നു. താരത്തിന് അഭിരാമി, അനനിക എന്നിങ്ങനെ രണ്ട് പെൺമക്കളാണുള്ളത്.

Most Read| നിർണായക ധാതുകരാറിൽ ഒപ്പുവെച്ച് യുഎസും യുക്രൈനും; റഷ്യയ്‌ക്ക് മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE