കണ്ണൂർ: കർണാടകയിലെ കുടക് ജില്ലയിൽ ട്രക്കിങ്ങിനായി പോയ മലയാളി യുവതിയെ കാണാതായി. ഐടി പ്രഫഷണലായ കണ്ണൂർ സ്വദേശിനി ശരണ്യയെ (35) ആണ് കാണാതായത്. ഏപ്രിൽ ശരണ്യ ട്രക്കിങ് ആരംഭിച്ചതെന്നാണ് വിവരം. രണ്ടു ദിവസമായിട്ടും യാതൊരു വിവരവുമില്ല.
വനംവകുപ്പ് ഉദ്യോഗസ്‌ഥരും നാട്ടുകാരും രണ്ടുദിവസമായി ശരണ്യക്കുവേണ്ടി തിരച്ചിലിലാണ്. കൊച്ചിയിൽ നിന്നാണ് ശരണ്യ കുടകിലേക്ക് തിരിച്ചത്. യാവകപടി എന്ന ഗ്രാമത്തിലെ ഹോംസ്‌റ്റേയിലായിരുന്നു താമസം. വനംവകുപ്പ് ചെക്ക്പോസ്‌റ്റിൽ തിരിച്ചറിയൽ കാർഡും ബന്ധപ്പെടാനുള്ള വിവരങ്ങളും നൽകിയിട്ടുണ്ട്.
ഹോംസ്‌റ്റേയിൽ നിന്ന് ശരണ്യ ട്രക്കിങ് റൂട്ടിലേക്ക് തിരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ, പുറത്തുകടന്നതായി കണ്ടെത്താനായില്ല. ഒറ്റയ്‌ക്കായിരുന്നു ശരണ്യയുടെ യാത്ര. ശരണ്യ വഴിതെറ്റി ഉൾക്കാട്ടിലേക്ക് പോയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കാണാതാകുന്നതിന് മുൻപ് ശരണ്യ ഫോണിൽ വിളിച്ചതായി ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥൻ പറഞ്ഞു.
Most Read| സംസ്‌ഥാനത്ത് വേനൽമഴ കനക്കുന്നു; മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴ





































