കോഴിക്കോട്: മലയാളി വിദ്യാർഥിനി യുഎസിൽ വാഹനാപകടത്തിൽ മരിച്ചു. വടകര സ്വദേശി ഹെന്ന (21) ആണ് മരിച്ചത്. ന്യൂജഴ്‌സിയിലെ റട്ട്ഗേഡ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിനിയായിരുന്നു. കോളേജിലേക്ക് പോകുന്ന വഴി ഹെന്ന സഞ്ചരിച്ച കാറും മറ്റൊരു കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. അസ്‌ലം- സാജിദ ദമ്പതികളുടെ മകളാണ്. മാതാപിതാക്കൾക്കൊപ്പം ന്യൂജഴ്‌സിയിലാണ് ഹെന്ന താമസിച്ചിരുന്നത്.
Most Read| ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ





































