ബെംഗളൂരു: പാലക്കാട് സ്വദേശിയായ പത്താം ക്ളാസ് വിദ്യാർഥിനിയെ കർണാടകയിലെ വ്യൂ പോയിന്റിൽ കാണാതായതായി പരാതി. കടമ്പഴിപ്പുറം കൂത്തറ വേട്ടയിൽ രമേഷിന്റെയും രോഹിണിയുടെയും മകൾ ശ്രീനന്ദയെ (15) ആണ് കാണാതായത്. ചിക്കമംഗളൂരു മണിക്കാധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിൽ നിന്നാണ് കാണാതായത്.
കുടുംബാംഗങ്ങൾ ഉൾപ്പടെ 40 പേരടങ്ങുന്ന സംഘത്തിനൊപ്പം വിനോദയാത്രക്ക് എത്തിയതായിരുന്നു ശ്രീനന്ദ. ചൊവ്വാഴ്ച വൈകീട്ട് 5.30നാണ് ശ്രീനന്ദയെ കാണാതായത്. യാത്രാ സംഘം സ്വന്തം നിലയ്ക്ക് തിരച്ചിൽ നടത്തിയതിന് ശേഷം രാത്രി എട്ടരയോടെ പോലീസ് ഔട്ട്പോസ്റ്റിൽ വിവരമറിയിച്ചു.
തുടർന്ന് പോലീസും വനംവകുപ്പും ദുരന്തനിവാരണ സേനയും ചേർന്ന് തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ഡ്രോൺ ക്യാമറകൾ ഉപയോഗിച്ചും തിരച്ചിൽ നടത്തുന്നുണ്ട്. പശ്ചിമഘട്ട മലനിരകളിലെ ബാബാബുധാൻഗിരിക്ക് സമീപമാണ് മാണിക്യധാര. ഇവിടം നിബിഡ വനമേഖലയാണ്.
Most Read| വിഷു സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു; സർവീസുകൾ നാളെമുതൽ







































