കൊൽക്കത്ത: പെഗാസസ് ചാരസോഫ്റ്റ്വെയർ വിവാദം അന്വേഷിക്കാൻ പശ്ചിമ ബംഗാൾ സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ കമ്മീഷൻ പ്രാരംഭ അന്വേഷണം ആരംഭിച്ചു. ഒരിടവേളക്ക് ശേഷം പെഗാസസിലൂടെ കേന്ദ്ര സർക്കാരുമായി കൊമ്പുകോർക്കാൻ ഒരുങ്ങുകയാണ് മമത ബാനർജി.
സുപ്രീം കോടതിയിൽ നിന്നു വിരമിച്ച ജഡ്ജി മദൻ ബി ലോക്കൂർ, കൊൽക്കത്ത ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസ് ജ്യോതിർമയി ഭട്ടാചാര്യ എന്നിവരുടെ നേതൃത്വത്തിലാണ് കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്. മമതയുടെ ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗ്ളോബൽ വില്ലേജ് ഫൗണ്ടേഷൻ പബ്ളിക് ട്രസ്റ്റ് ഹരജി നൽകിയെങ്കിലും സുപ്രീം കോടതി തള്ളി.
തിരഞ്ഞെടുപ്പ് കാലത്തെ മമത ബാനർജിയുടെ അഡ്വൈസർ പ്രശാന്ത് കിഷോർ, തൃണമൂൽ നേതാവും മമതയുടെ ബന്ധുവുമായ അഭിഷേക് ബാനർജി എന്നിവരുടെ ഫോണും പെഗാസസ് വഴി ചോർത്തിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ബംഗാൾ സർക്കാർ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.
Also Read: ബംഗാൾ സംഘർഷം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി