ന്യൂയോർക്ക്: ചാര സോഫ്റ്റ്‌വെയറായ പെഗാസസിനെ യുഎസ് ബ്ളാക്ക്‌ലിസ്‌റ്റില്‍ നിന്ന് നീക്കണമെന്ന ആവശ്യവുമായി യുഎസ് പ്രസിഡണ്ട് ജോ ബൈഡന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഇസ്രയേല്‍. പെഗാസസിന്റെ നിര്‍മാതാക്കളായ എന്‍എസ്ഒ ഗ്രൂപ്പിനെ ബ്‌ളാക്ക് ലിസ്‌റ്റില്‍ നിന്ന് നീക്കണമെന്നാണ് ഇസ്രയേലിന്റെ ആവശ്യം. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ യുഎസ് വിദേശനയത്തിനും ദേശീയ സുരക്ഷ താൽപര്യങ്ങള്‍ക്കും വിരുദ്ധമാണെന്ന് വാണിജ്യ വകുപ്പ് പറഞ്ഞതിന് പിന്നാലെയാണിത്.
കഴിഞ്ഞ വര്‍ഷമാണ് എന്‍എസ്ഒയെ യുഎസ് ബ്ളാക്ക് ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തിയത്. ചില മോശം ക്‌ളയിന്റുകള്‍ കാരണം കമ്പനിയുടെ സേവനങ്ങളോ പ്രവര്‍ത്തനങ്ങളോ വേണ്ടെന്ന് വെക്കുന്നത് ശരിയല്ലെന്ന് യുഎസിനെ അറിയിച്ചതായി മുതിര്‍ന്ന ഇസ്രയേലി ഉദ്യോഗസ്‌ഥനെ ഉദ്ധരിച്ച് റിപ്പോർട് പുറത്തു വന്നിരുന്നു. കമ്പനിയെ ബ്ളാക്ക് ലിസ്‌റ്റില്‍ നിന്നും ഒഴിവാക്കുന്നതിന് എന്താണ് ചെയ്യേണ്ടതെന്ന് അറിയിക്കാനും, മാറ്റങ്ങള്‍ വരുത്തി മുന്നോട്ട് പോകാന്‍ അവസരം നല്‍കണമെന്നും ഇസ്രയേല്‍ വൈറ്റ് ഹൗസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്
Read Also: പിഎം കിസാൻ സമ്മാൻ നിധി; കേരളത്തിലെ ഭൂരിപക്ഷം കർഷകരും പുറത്താവും