സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസ്; പ്രതി അറസ്‌റ്റിൽ

സാദിഖലി തങ്ങളുടെ വ്യാജ ദൃശ്യങ്ങൾ കാണിച്ചു ബന്ധുവിനോട് 15 കോടി രൂപ ആവശ്യപ്പെട്ടെന്നും ഇത് നൽകാതിരുന്നതോടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തങ്ങളെ അപകീർത്തിപ്പെടുത്തും വിധം പോസ്‌റ്റ് പങ്കുവെച്ചുവെന്നുമാണ് കേസ്.

By Senior Reporter, Malabar News
Arrest
Representational Image
Ajwa Travels

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്‌ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ഫേസ്ബുക്ക് പോസ്‌റ്റ് വഴി അപകീർത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയും ചെയ്‌ത കേസിൽ യുവാവ് അറസ്‌റ്റിൽ. പെരിന്തൽമണ്ണ പൊന്ന്യാർക്കുർശി സ്വദേശി മുഹമ്മദ് റോഷൻ ആണ് പിടിയിലായത്. അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ വെച്ചാണ് അറസ്‌റ്റ് ചെയ്‌തത്‌.

കാപ്പാ കേസ് പ്രതിയായ റോഷൻ ഉത്തർപ്രദേശ്, ബെംഗളൂരു ഉൾപ്പടെയുള്ള സ്‌ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. സാദിഖലി തങ്ങളുടെ വ്യാജ ദൃശ്യങ്ങൾ കാണിച്ചു ബന്ധുവിനോട് 15 കോടി രൂപ ആവശ്യപ്പെട്ടെന്നും ഇത് നൽകാതിരുന്നതോടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തങ്ങളെ അപകീർത്തിപ്പെടുത്തും വിധം പോസ്‌റ്റ് പങ്കുവെച്ചുവെന്നുമാണ് കേസ്.

ജനുവരി 31നാണ് പണം ആവശ്യപ്പെട്ട് പ്രതി ഭീഷണി മുഴക്കിയത്. ഫേസ്ബുക്ക് പോസ്‌റ്റിന്റെ പേരിൽ സൈബർ പോലീസാണ് ആദ്യം കേസെടുത്ത് അന്വേഷണം നടത്തിയത്. പിന്നാലെ സാദിഖലി തങ്ങൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പെരിന്തൽമണ്ണ പോലീസാണ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്‌. പണം നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ആരോപണം ഉന്നയിച്ചുവെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.

Most Read| സിലിണ്ടർ കൈയിലുണ്ടോ? മൂന്നാറിൽ പോയി ചിൽ ആവാം, സൗജന്യമായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE